മാധ്യമപ്രവര്‍ത്തകന്റെ മരണം: ശ്രീറാം വെങ്കിട്ടരാമന്‍ റിമാന്‍ഡില്‍; ആശുപത്രി വിട്ടാല്‍ സബ് ജയിലേക്ക് മാറ്റും

sreeramതിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ.എം.ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ റിമാന്‍ഡ് ചെയ്തു. മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ശ്രീറാം തല്‍ക്കാലം പൊലീസ് കാവലില്‍ ആശുപത്രിയില്‍ തുടരും. ഡിസ്ചാര്‍ജ് ആയാല്‍ സബ്ജയിലിലേക്കു മാറ്റും. വൈകാതെ സര്‍വീസില്‍ നിന്ന് സസ്‌പെന്റു ചെയ്യും

ശനിയാഴ്ച വൈകിട്ടാണ് ശ്രീറാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്‌റ്റെന്നാണ് പൊലീസ് അറിയിച്ചത്. ശ്രീറാം വെങ്കിട്ടരാമനെതിരെയും വാഹനത്തിനെതിരെയും മോട്ടോര്‍ വാഹനവകുപ്പും നടപടി സ്വീകരിച്ചു. നിയമപരമായ എല്ലാ തുടര്‍നടപടികളുമെടുക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കി.

അപകടസമയത്ത് കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് പൊലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടിലും ഇക്കാര്യമുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ഐജി സഞ്ജയ് കുമാര്‍ ഗരുഡിനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ശ്രീറാമും കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫയും ഇതുതന്നെയാണ് പൊലീസില്‍ അറിയിച്ചതെന്നും കമ്മിഷണര്‍ പറഞ്ഞു. കാറോടിച്ചിരുന്നത് വഫയാണെന്ന് ശ്രീറാമും വഫയും മ്യൂസിയം പൊലീസിന് മൊഴി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് കമ്മിഷണര്‍ വിശദീകരണം നല്‍കിയത്.

Print Friendly, PDF & Email

Related News

Leave a Comment