“സൈനികരുടെയും ഭീകരരുടെയും മൃതദേഹങ്ങള്‍ വിട്ടുതരാം, വെളുത്ത പതാകയുമായി എത്തുക” പാക്കിസ്താനോട് ഇന്ത്യന്‍ സൈന്യം

57ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട പാക് സൈനികരുടെയും ഭീകരരുടെയും മൃതദേഹങ്ങള്‍ തിരിച്ച് നല്‍കാമെന്ന് ഇന്ത്യ. ഇക്കാര്യം പാകിസ്ഥാനെ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെളുത്ത പതാകയുമായി അതിര്‍ത്തിയിലെത്തിയാല്‍ മൃതദേഹം വിട്ടുനില്‍കുമെന്നതാണ് വാഗ്ദാനം. പക്ഷേ ഇതിനോട് പാക് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി തവണ നുഴഞ്ഞുകയറ്റ ശ്രമമുണ്ടാവുകയും ഇതില്‍ ഒരു ശ്രമം വിജയിക്കുകയും ചെയ്തിരുന്നു. ജമ്മു കശ്മീരിലെ കേരന്‍ സെക്ടറില്‍ നുഴഞ്ഞ് കയറിയ അഞ്ച് പാക് ബോര്‍ഡര്‍ ആക്ഷന്‍ ടീം സൈനികരെ കൊലപ്പെടുത്തിയതായി ഇന്നലെ ഇന്ത്യന്‍ സൈന്യം അറിയിച്ചിരുന്നു. ഇന്ത്യന്‍ പ്രദേശത്ത് കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ഈ മൃതദേഹങ്ങള്‍ സംസ്‌കാര കര്‍മ്മങ്ങള്‍ക്കായി മൃതദേഹങ്ങള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചിരിക്കുന്നത്.

അമര്‍നാഥ് തീര്‍ത്ഥാടകരെയും ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യം വെച്ച് പുല്‍വാമ മോഡല്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കശ്മീരിലെ ഇപ്പോഴത്തെ സൈനിക നീക്കങ്ങള്‍.

Print Friendly, PDF & Email

Related News

Leave a Comment