Flash News

കവളപ്പാറയിലെ ദുരിതാശ്വാസ ക്യാംപില്‍ രാഹുല്‍; തിങ്കളാഴ്ച വയനാട് സന്ദര്‍ശിക്കും

August 11, 2019 , .

imageമലപ്പുറം: പ്രകൃതിക്ഷോഭത്തില്‍ യാതന അനുഭവിക്കുന്നവരെ സ്വാന്തനിപ്പിക്കാന്‍ വയനാട് എം.പി രാഹുല്‍ ഗാന്ധിയെത്തി. കനത്ത മഴയും ഉരുള്‍പ്പൊട്ടലുമുണ്ടായ മേഖലകള്‍ രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു. കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ തുടര്‍ന്ന് മലപ്പുറം കവളപ്പാറ ഭൂദാനം പള്ളിയിലെ ദുരിതാശ്വാസ ക്യാംപിലെത്തി ദുരിതബാധിതരുമായി സംസാരിച്ചു. ഭക്ഷണം ഉള്‍പ്പെടെ അവശ്യവസ്തുക്കളുടെ കുറവ് ക്യാംപിലെ താമസക്കാര്‍ രാഹുലിന്റെ ശ്രദ്ധയില്‍പെടുത്തി. അപ്രതീക്ഷിതമായാണ് രാഹുല്‍ ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചത്. മലപ്പുറം കലക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തില്‍ രാഹുല്‍ പങ്കെടുക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ രാഹുലിനെ അനുഗമിക്കുന്നുണ്ട്. കോഴിക്കോട് ഗെസ്റ്റ് ഹൗസില്‍ തങ്ങുന്ന രാഹുല്‍ തിങ്കളാഴ്ച രാവിലെ വയനാട്ടിലെത്തി പുത്തുമല ഉള്‍പ്പെടെയുള്ള ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top