ഫൊക്കാനയുടെ സ്വാതന്ത്ര്യ ദിനാശംസകള്‍

Newsimg1_20391749ന്യൂയോര്‍ക്ക്: രാഷ്ട്രം എഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിനം കൊണ്ടാടുന്ന ഈ ആഘോഷവേളയില്‍ ലോകമെമ്പാടുമുള്ള ഭാരതീയര്‍ക്ക് ഫൊക്കാനയുടെ മംഗളകരമായ സ്വാതന്ത്ര്യ ദിനാശംസകള്‍.

ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് ഏഴ് പതിറ്റാണ്ടുകള്‍ കഴിയുന്നു. ഈ എഴുപത്തിരണ്ട് വര്‍ഷം കൊണ്ട് നമ്മുടെ രാജ്യം വളരെ അധികം പുരോഗതി പ്രാവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പ്രവാസികളായ നമ്മളും നമ്മളില്‍ കഴിയുന്ന കാര്യങ്ങള്‍ ചെയുന്നുണ്ട്. പക്ഷേ
രാജ്യം നേരിടുന്ന തീവ്രവാദ ഭീഷണികളെയും, വിഘടനവാദങ്ങളെയും പ്രതിയോഗിക്കാന്‍ നമുക്ക് ഇന്നും കഴിയുന്നില്ല .ആയിരക്കണക്കിന് ദേശാഭിമാനികള്‍ ജീവനുംരക്തവും ത്യജിച്ചാണ് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നത്.സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജീവന്‍ പൊലിഞ്ഞ ധീരദേശാഭിമാനികള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും, അവരുടെ ദീപ്തമായ ഓര്‍മ്മകള്‍ രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമാക്കണമെന്നും ഫൊക്കാന പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Related posts

Leave a Comment