സര്‍ഗ്ഗവേദി പ്രതിമാസയോഗം ഓഗസ്റ്റ് 18 ന്

Newsimg1_91308961ന്യുയോര്‍ക്ക് സര്‍ഗ്ഗവേദിയുടെ പ്രതിമാസയോഗം 2019 ഓഗസ്റ്റ് 18 ഞായറാഴ്ച 6 മണിക്ക് എല്‍മോണ്ടിലുള്ള കേരളാ സെന്ററില്‍ കൂടുന്നതാണ്.

മെച്ചപ്പെട്ട ജീവിത സൗഭാഗ്യങ്ങള്‍ തേടി പ്രവാസഭൂമിയിലേക്ക് കുടിയേറിയ നമുക്ക് ഇവിടത്തെ സംസ്കാരത്തിലേക്ക് ലയിച്ചുചേരുവാന്‍ പ്രയാസമുള്ള വര്‍ത്തമാനസാഹചര്യത്തില്‍ കാലികപ്രസക്തിയുള്ള ഒരു വിഷയം \’\’നമ്മള്‍ പത്മപത്രത്തിലെ ജലകണങ്ങളോ?\’\’ ഡോഃ നന്ദകുമാര്‍ ചാണയില്‍ പ്രസ്തുത യോഗത്തില്‍ ചര്‍ച്ചക്കവതരിപ്പിക്കുന്നു.

ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്ത് യോഗം വിജയിപ്പിക്കുവാന്‍ എല്ലാ സഹൃദയരോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

സര്‍ഗ്ഗവേദിക്കുവേണ്ടി,
പി. ടി. പൗലോസ് (516 366 9957 ); ഡോഃ നന്ദകുമാര്‍ ചാണയില്‍ (516 354 0013)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News