സിനിമയെ വെല്ലുന്ന ഷോര്‍ട്ട് ഫിലിമുമായി നവാഗതര്‍, അവാര്‍ഡുകളുടെ പെരുമഴക്കാലം

Newsimg1_9249721നവാഗത ഹ്രസ്വചിത്ര സംവിധായകനായ ജിജി പി സ്കറിയ അണിയിച്ചൊരുക്കിയ \\\”പടക്കുതിര \\\”എന്ന ഹ്രസ്വചിത്രത്തിന് അവാര്‍ഡുകള്‍ വാരിക്കൂട്ടി കൊണ്ടിരിക്കുകയാണ്. അബുദാബി എ വി എ പ്രൊഡക്ഷനും 4മീഡിയ ഫിലംസ് ചേര്‍ന്ന് സംഘടിപ്പിച്ച ടങഅഗ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെലില്‍ ജിജി. പി. സ്കറിയ യെ മികച്ച സംവിധായകനായി (പടക്കുതിര ) തെരെഞ്ഞെടുക്കുകയുണ്ടായി. കൂടാതെ \\\’മിന്റ്\\\’ അസോസിയേഷന്‍ ഡാളസില്‍ വെച്ചു നടത്തിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിലും മികച്ച ഷോര്‍ട്ട് ഫിലിം, മികച്ച സംഗീതം (ശംഭുദാസ് ) അവാര്‍ഡുകള്‍ നേടുകയുണ്ടായി. കൂടാതെ ജിജി യുടെ തന്നെ മറ്റൊരു ഹ്രസ്വചിത്രമായ \\\”പിന്‍വിളി \\\”യിലെ നടിയായ ജോഷ്‌ന ക്കാണ് മികച്ച നടിക്കുള്ള പുരസ്കാരവും കരസ്ഥമാക്കിരിക്കുന്നത്.

പടക്കുതിരയില്‍ തന്നെ മതിയായ ഗൃഹപാഠംത്തോടെ പ്രമേയങ്ങള്‍ കൊണ്ടു വരുവാനും നല്ല ശൈലിയില്‍ കൈകാര്യം ചെയ്തു അവതരിപ്പിക്കാനും ജിജി. പി. സ്കറിയക്ക് സാധിച്ചു. അതുകൊണ്ടു തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടുകയും ചെയ്തു. തന്റെ ഉള്ളില്‍ തോന്നിയ ചെറുക്കഥയെ സമയമെടുത്ത് സ്വന്തം ഹൃദയമിടിപ്പിനാല്‍ മെനഞ്ഞെടുത്തതായിരുന്നു \\\”പടക്കുതിര\\\”യെന്ന ഹ്രസ്വചിത്രം. സാമൂഹ്യ ശരിയേയും ശരിയില്ലായിമയെയും കൃത്യമായി പറഞ്ഞു പോകുന്ന ഒരു മനോഹരമായ ഹ്രസ്വചിത്രം. സിനിമയോടുള്ള ഭ്രമം ആഴത്തിലുള്ളതിനാലായിരിക്കണം ഇതിലെ തന്റെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിട്ടുള്ള പ്രമുഖ മലയാള ചലച്ചിത്ര നടന്മാരെയും നടിമാരെയും തെരെഞ്ഞെടുത്തിട്ടുണ്ടാവുകതന്നെ. എം. ആര്‍. ഗോപകുമാര്‍, സേതു ലക്ഷ്മി, മീനാക്ഷി, ചേതന്‍ ജയലാല്‍ ഇവരെ കൂടാതെ നന്ദന വര്‍മ്മ, ബാലാജി ശര്‍മ, മരിയ പ്രിന്‍സ്, സുശാന്ത് നിലമ്പൂര്‍ തുങ്ങിയ വലിയ താര നിരതന്നെയാണ് ഈ ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചിട്ടുള്ളത്. സെവന്‍ ബ്രദേഴ്‌സ് ന്റെ ബാനറിലാണ് ഈ ഹ്രസ്വചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ചലച്ചിത്രത്തിനുവേണ്ട എല്ലാ സൗന്ദര്യാത്മക ഗുണങ്ങളോടെയാണ് ജിജി പടക്കുതിരയെന്ന ഹ്രസ്വചിത്രത്തില്‍ ഒരുക്കിയിരിക്കുന്നത് യെന്നത് ഒരു യാഥാര്‍ത്യമാണ്.

ഇപ്പോള്‍ ജിജി സില്‍വര്‍ സ്റ്റാര്‍ മൂവീസ് ഇന്റര്‍നാഷണല്‍ ന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന \\\” ഇരുമുഖം \\\”എന്ന ഹ്രസ്വചിത്രത്തിന്റെ ഒരുക്കത്തിയാണ്. ഛായാഗ്രഹണം ജയ് മോഹന്‍, ബോബി റെറ്റിന, നിതിന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ്. പ്രൊഡ്യൂസര്‍ രാജന്‍

ചിറ്റാര്‍. ഡാളസില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നു.Newsimg3_86479510

Newsimg2_841349

Newsimg4_28007550

Print Friendly, PDF & Email

Related News

Leave a Comment