നരേന്ദ്ര മോദിക്ക് ബഹറിനില്‍ ഊഷ്മള സ്വീകരണം

gu-5മനാമ: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ബഹറിനിലെത്തിയ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. വിമാനത്താവളത്തില്‍ മോദിയെ ബഹറിന്‍ പ്രധാനമന്ത്രി ഖാലിഫ ബിന്‍ സല്‍മാന്‍ അല്‍ ഖാലിഫയും വിദേശകാര്യ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്നു സ്വീകരിച്ചു.

ബഹറിന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ബഹുമാനാര്‍ഥം ബഹറിന്‍ രാജാവ് ഷെയ്ഖ് ഹമദ് ബിന്‍ ഈസ അല്‍ ഖാലിഫ അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്. തുടര്‍ന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തും. പൊതു താത്പര്യമുള്ള അന്തര്‍ദേശീയ വിഷയങ്ങളും ചര്‍ച്ചകളില്‍ പൊന്തിവരുമെന്നു കരുതുന്നു.

തുടര്‍ന്നു ബഹറിനില്‍ പുനരുദ്ധാരണ ജോലികള്‍ നടക്കുന്ന ശ്രീകൃഷ്ണ ടെന്പിളിന്റെ ഉദ്ഘാടനവും നരേന്ദ്ര മോദി നിര്‍വഹിക്കും

Print Friendly, PDF & Email

Leave a Comment