വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാള്‍

Newsimg1_75093066ന്യൂയോര്‍ക്ക്: വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ദേവാലയത്തില്‍ അനേക വര്‍ഷങ്ങളായി നടന്നുപോരുന്ന എട്ടുനോമ്പ് പെരുന്നാള്‍ ഈവര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി നടത്തപ്പെടുന്നു.

ഓഗസ്റ്റ് 31-നു വിശുദ്ധ കുര്‍ബാനയും ദൈമാതാവായ കന്യകമറിയാമിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥനയും നിര്‍വ്വഹിച്ച് ഒരാഴ്ച നീണ്ട പെരുന്നാള്‍ ആരംഭിക്കുന്നു. സെപ്റ്റംബര്‍ ഒന്നിന് മലങ്കര ആര്‍ച്ച് ഡയോസിസ് ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അന്നു ഭാഗ്യസ്മരണാര്‍ഹനായ കിഴക്കിന്റെ കാതോലിക്ക കാലംചെയ്ത ശ്രേഷ്ഠ മാര്‍ ബസേലിയോസ് പൗലോസ് രണ്ടാമന്‍ മെത്രാപ്പോലീത്തയുടെ ഓര്‍മ്മപ്പെരുന്നാളും നിര്‍വഹിക്കപ്പെടുന്നു. തുടര്‍ന്ന് തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 6.30-നു സന്ധ്യാ പ്രാര്‍ത്ഥനയും വചന ശുശ്രൂഷയും ഉണ്ടായിരിക്കും.

പ്രധാന പെരുന്നാള്‍ ദിനമായ സെപ്റ്റംബര്‍ ഏഴിനു രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് പൗരസ്ത്യ സുവിശേഷ സമാജത്തിന്റെ അഭിവന്ദ്യ മര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വി. മൂന്നിന്‍മേല്‍ കുര്‍ബാനയും അതേ തുടര്‍ന്നു പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്, സദ്യ മുതലായവയോടുകൂടി പരിപാടികള്‍ക്ക് തിരശീല വീഴും.

പരിശുദ്ധ ദൈവ മാതാവിന്റെ പെരുന്നാള്‍ ദിവസങ്ങളില്‍ നോമ്പോടും പ്രാര്‍ത്ഥനകളോടും നേര്‍ച്ച കാഴ്ചകളോടുമായി ദൈവാലയത്തിലെത്തി തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ കതൃനാമത്തില്‍ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി റവ.ഫാ. മത്തായി വര്‍ക്കി പുതുക്കുന്നത്ത് (678 628 5901), ജോബിന്‍ ഏലിയാസ് (വൈസ് പ്രസിഡന്റ്) 914 479 2931, വിമല്‍ ജോയ് (സെക്രട്ടറി) 914 979 2025, ലില്ലി കുഴിയാഞ്ഞാല്‍ (ജോയിന്റ് സെക്രട്ടറി) 914 886 8157, റെജി പോള്‍ (ട്രഷറര്‍) 845 269 7556.

Print Friendly, PDF & Email

Related News

Leave a Comment