സോളിഡാരിറ്റി പരിസ്ഥിതി ക്യാമ്പയിന് തുടക്കമായി

IMG-20190825-WA0041
സന്ദേശ യാത്ര പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലൂര്‍ ബാലന്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു

പാലക്കാട് ‘മഴ പെയ്യും ഇനിയും പുഴയുമൊഴുകും വേണ്ടത് സന്തുലിത ജീവിതപാഠം’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന തലത്തില്‍ നടത്തുന്ന പരിസ്ഥിതി ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. വാളയാറില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് ‘പശ്ചിമഘട്ട വിടവിലൂടെ പരിസ്ഥിതി സംരക്ഷണയാത്ര’ എന്ന പേരില്‍ നടന്ന സന്ദേശ യാത്ര പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലൂര്‍ ബാലന്‍ ഫ്ലാഗ് ഓഫ് ചെയ്തതോടെ ക്യാമ്പയിന് തുടക്കമായി.

ക്യാമ്പയിന്‍റെ ഭാഗമായി വളയാറില്‍ ചെടിവെച്ച് പിടിപ്പിച്ചു. ആഗോള താപനത്തിന് മരമാണ് മറുപടിയെന്നും, മണ്ണിനെയും പരിസരത്തെയും പരിഗണിക്കാത്ത വികസനം വിനാശമേ വിതയ്ക്കൂ അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ജില്ലാ ക്യാമ്പയിന്‍ കണ്‍വീനര്‍ നൗഷാദ് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷാക്കിര്‍ അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സമിതിയംഗങ്ങളായ ഫിറോസ് പുതുക്കോട്, സനോജ് കൊടുവായൂര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി നജീബ്.എ സ്വാഗതവും റിയാസ് കൊടുവായൂര്‍ നന്ദിയും പറഞ്ഞു.

ജില്ലാ സമിതിയംഗങ്ങളായ സക്കീര്‍ പുതുപ്പള്ളിത്തെരുവ്, ഹസനുല്‍ ബന്ന, റിയാസ് മേലേടത്ത്, ശരീഫ് മുണ്ടൂര്‍, സൈനുദ്ദീന്‍ ലക്കിടി എന്നിവര്‍ നേതൃത്വം നല്‍കി.

IMG-20190825-WA0038 IMG-20190825-WA0042 IMG-20190825-WA0043 IMG-20190825-WA0044 IMG-20190825-WA0045 IMG-20190825-WA0046 IMG-20190825-WA0047 IMG-20190825-WA0063 IMG-20190825-WA0064

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment