ഇന്‍ഫാം സംസ്ഥാന സമ്മേളനത്തിന് മുന്നൊരുക്കമായി പ്രവര്‍ത്തക സമ്മേളനം നടത്തി

Infam Vazhakulam-23.08
ഇന്‍ഫാം സംസ്ഥാന സമ്മേളനത്തിന് മുന്നൊരുക്കമായുള്ള പ്രവര്‍ത്തക സമ്മേളനം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ.വി.സി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു

വാഴക്കുളം: അടുത്ത ജനുവരിയില്‍ തൊടുപുഴയില്‍ നടക്കുന്ന ഇന്‍ഫാം സംസ്ഥാന സമ്മേളനത്തിന് മുന്നൊരുക്കമായുള്ള പ്രവര്‍ത്തക സമ്മേളനം നടത്തി. ജ്വാല ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ.വി.സി.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്‍റ് ജോസ് എടപ്പാട്ട് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസ് മോനിപ്പിള്ളില്‍, ദേശീയ വെസ് ചെയര്‍മാന്‍ കെ. മെതീന്‍ ഹാജി, സംസ്ഥാന സെക്രട്ടറി അബ്രാഹം മാത്യു,കോതമംഗലം കാര്‍ഷിക ജില്ല പ്രസിഡന്‍റ് റോയി വള്ളമറ്റം, ഇരിങ്ങാലക്കുട കാര്‍ഷിക ജില്ല പ്രസിഡന്‍റ് ജനറ്റ് മാത്യു,സണ്ണി അരഞ്ഞാണിയില്‍,ജോസ് പോള്‍, ജയിംസ് പള്ളിക്കമ്യാലില്‍, ബേബി മങ്ങാട്ട്, വി.എം. ഫ്രാന്‍സിസ്, പി.വി.ഏലിയാസ്,എം.ടി.ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

501 അംഗ സംഘാടക സമിതിക്ക് സമ്മേളനം രൂപം കൊടുത്തു. ഫാ.ജോസ് മോനിപ്പിളളില്‍ ( സംഘാടക സമിതി ചെയര്‍മാന്‍), ജോസ് എടപ്പാട്ട് (ജനറല്‍ കണ്‍വീനര്‍), റോയി വ ളളമറ്റം (ജനറല്‍ സെക്രട്ടറി), സണ്ണി അരഞ്ഞാണിയില്‍ (ട്രഷറര്‍), ജയിംസ് പള്ളിക്കമ്യാലില്‍, ജയ്സണ്‍ കോലടി (വോളന്‍റീയേഴ്സ് കമ്മറ്റി ), എം.ടി.ഫ്രാന്‍സിസ്, ബേബിച്ചന്‍ മങ്ങാട്ട്, വി.എം.ഫ്രാന്‍സിസ്, ആന്‍റണി പുല്‍പ്പറമ്പില്‍ (പബ്ലിസിറ്റി കമ്മറ്റി ), തോമസ് കൂട്ടുങ്കല്‍ ,ജേക്കബ് മിറ്റത്താനിക്കല്‍ (ഫെനാന്‍സ് കമ്മിറ്റി ), ഒ.എം.ജോര്‍ജ്, സണ്ണി കുറുന്താനം, ചെറിയാന്‍ കുന്നപ്പിള്ളില്‍ (പാഗ്രോം കമ്മറ്റി), ജോര്‍ജ് മങ്ങാട്ട്, ബാബു ചെറിയാന്‍, ലാല്‍റാത്തപ്പിള്ളില്‍, തോമസ് സ്രാമ്പിക്കല്‍, മാത്യു പാലിയത്ത് ( സ്റ്റേജ്, ഫുഡ് കമ്മറ്റി ), മാനുവല്‍ കല്ലിങ്കല്‍,ജോണി നീറമ്പുഴ, സണ്ണി മാടപ്പിള്ളിക്കുന്നേല്‍, ജോണി നെല്ലിക്കുന്നേല്‍ ( സ്വീകരണ കമ്മറ്റി ), ഷെവ. വി.സി.സെബാസ്റ്റ്യന്‍, ജോയെല്‍ നെല്ലിക്കുന്നേല്‍ (മീഡിയ കമ്മറ്റി ) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിക്കാണ് രൂപം നല്‍കിയിട്ടുള്ളത്.

സ്വര്‍ണ്ണ പണയത്തിനുമേല്‍ കാര്‍ഷിക വായ്പ തുടരാനുള്ള ബാങ്കേഴ്സ് സമിതിയുടെ തീരുമാനം പ്രവര്‍ത്തക സമ്മേളനം സ്വാഗതം ചെയ്തു. പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച ക്വാറികളും പാറമടകളും വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുമ്പോള്‍ പശ്ചിമഘട്ടത്തെ നശിപ്പിക്കുന്നത് കര്‍ഷകര്‍ ആണോയെന്ന് പരിസ്ഥിതിവാദികള്‍ തിരിച്ചറിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പ്രളയ ദുരന്തങ്ങള്‍ സംസ്ഥാനത്ത് തുടര്‍ക്കഥയാകുമ്പോള്‍ അതിനിരയായവരില്‍ നിന്നു തന്നെ പ്രളയ സെസ് പിരിക്കുന്നതിനെ യോഗം അപലപിച്ചു. വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ വരുത്തിയ 83 കര്‍ഷക മരണങ്ങളുടെ പേരില്‍ വനംവകുപ്പിനെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രവര്‍ത്തക സമ്മേളനം ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment