പുത്തുമലയിലെ രക്ഷാദൗത്യം അവസാനിപ്പിക്കുന്നു; കവളപ്പാറയിലെ തുടർനടപടികളാലോചിക്കാൻ യോഗം

EBl5qctWwAAvBXEവയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് പുത്തുമലയിലെ രക്ഷാദൗത്യം ഇന്ന് അവസാനിപ്പിക്കും. പതിനെട്ട് ദിവസമായി തുടരുന്ന തിരച്ചിലാണ് അവസാനിപ്പിക്കുന്നത്. കാണാതായവരുടെ ബന്ധുക്കളുമായി ചർച്ച നടത്തിയ ശേഷമാണ് തിരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. പുത്തുമലയില്‍ നിന്ന് കഴിഞ്ഞ ദിവസം ദേശീയ ദുരന്തനിവാരണ സേന മടങ്ങിയിരുന്നു. ഹംസ എന്നയാളെ കണ്ടെത്താനുള്ള തിരച്ചിലാണ് ഇന്ന് ഒടുവിലായി പുത്തുമലയില്‍ നടക്കുക. ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ചാണ് നേരത്തെ തിരച്ചിൽ നടത്തിയ പച്ചക്കാട് മേഖലയിൽ ഒരിക്കൽ കൂടെ തിരച്ചിൽ നടത്തുന്നത്. കാണാതായ 17 പേരിൽ 12 പേരുടെ മൃതദേഹമാണ് പുത്തുമലയില്‍ ഇതുവരെ കണ്ടെത്തിയത്. അഞ്ചുപേരെയാണ് ഇനി കണ്ടെത്താനുള്ളത്.

അതേസമയം, മലപ്പുറം കവളപ്പാറയില്‍ ഇന്നും തിരച്ചില്‍ തുടരും. കവളപ്പാറയിൽ പതിനൊന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കഴിഞ്ഞ നാലു ദിവസങ്ങളിലെ തിരച്ചിലിൽ ആരേയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ തുടർനടപടികളാലോചിക്കാൻ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയും യോഗം രാവിലെ പത്ത് മണിക്ക് പോത്തുകല്ല് ചേരും. കാണാതായവരുടെ ബന്ധുക്കളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ യോഗത്തിലെ തീരുമാനം അനുസരിച്ചായിരിക്കുംതിരച്ചിൽ തുടരണമോയെന്ന് തീരുമാനിക്കുക.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment