ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

gu-6കുവൈത്ത്: കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്) ഇന്ത്യയുടെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

അബാസിയ ഹെവന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ. ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ അധ്യാപകന്‍ വിനു മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സേവ്യര്‍ ആന്റണി സ്വാഗതം ആശംസിച്ച ചടങ്ങില്‍ കുവൈത്തിലെ പ്രശസ്ത സാമൂഹിക പ്രവര്‍ത്തകരായ രഘു നാഥന്‍ നായര്‍, മെട്രോ മെഡിക്കല്‍ കെയര്‍ വൈസ് ചെയര്‍മാന്‍ ഹംസ പയ്യന്നൂര്‍, ഫോക്ക് ഉപദേശക സമിതി അംഗം അനില്‍ കേളോത്ത്, വൈസ് പ്രസിഡന്റ് കെ.സി. രജ്ഞിത്ത്, സുമേഷ്, ട്രഷറര്‍ വിനോജ് കുമാര്‍, ഫോക്ക് വനിതാ വേദി ജോയിന്റ് കണ്‍വീനര്‍ .ശരണ്യ പ്രിയേഷ്, ജോയിന്റ് സെക്രട്ടറി മഹിജ ഹേമാനന്ദ്, ഫോക്ക് ബാലവേദി കണ്‍വീനര്‍ അനാമിക സോമന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ പ്രസാദ് നമ്പ്യാര്‍ നന്ദി പറഞ്ഞു.

മെട്രോ മെഡിക്കലുംമായി ചേര്‍ന്ന് അംഗങ്ങള്‍ക്ക് നല്‍കുന്ന പ്രിവിലേജ് കാര്‍ഡുകളുടെ വിതരണോദ്ഘാടനം ഹംസ പയ്യന്നൂര്‍ ചാരിറ്റി ജോയിന്റ് കണ്‍വീനര്‍ .രാജേഷ് കുട്ടന് നല്‍കി നിര്‍വഹിച്ചു.

സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ഗാന്ധി സ്മൃതി ചിത്ര പ്രദര്‍ശനവും ഫോക്ക് ബാലവേദിയുടെയും മാതൃഭാഷ സമിതിയുടെയും നേതൃത്വത്തില്‍ കുട്ടികളുടെ വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചു.

ചടങ്ങില്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഫോക്ക് അബാസിയ സൗത്ത് യൂണിറ്റ് മെമ്പര്‍ ടി. പുരുഷോത്തമന്‍, ജലീബ് നോര്‍ത്ത് യൂണിറ്റ് അംഗം സി. രാജീവന്‍ എന്നിവര്‍ക്ക് ഫോക്കിന്റെ സ്‌നേഹോപഹാരം കൈമാറി. പരിപാടിയില്‍ ഫോക്ക് അബാസിയ, ഫഹാഹീല്‍, സെന്‍ട്രല്‍ മേഖലകളിലെ 15 യൂണിറ്റുകളില്‍ നിന്നുമായി 250 ല്‍ അധികം അംഗങ്ങള്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment