ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഹോം ഫോര്‍ ഹോംലസ്

 

Newsimg1_59548211ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഇന്ന് അമേരിക്കന്‍ മലയാളികളുടെ ജനഹൃദയങ്ങളുടെ സ്പന്ദനമറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹിക സാംസ്‌ക്കാരിക സംഘടനയായി മാറിക്കഴിഞ്ഞു. പല അമേരിക്കന്‍ മലയാളികളുടെയും ബന്ധുമിത്രാധികള്‍ പ്രളയബാധദുരിതം അനുഭവിക്കുന്നുണ്ട്. കേരളത്തില്‍ പ്രളയ ബാധയുണ്ടായപ്പോഴെല്ലാം നിരാലംബരായ ആളുകളെ സഹായിക്കുന്നതിന് മുന്നിട്ടിറങ്ങിയ ചരിത്രമാണ് ഷിക്കാഗോ മലയാളി അസോസിയേഷനുള്ളത്.

ഇപ്രാവശ്യവും കേരളത്തില്‍ പ്രളയബാധയുണ്ടായപ്പോള്‍ തന്നെ ‘ഹോം ഫോര്‍ ഹോംലസ്’ എന്ന പേരില്‍ ഓണ്‍ലൈനിലൂടെ ഫണ്ട് സമാഹരിക്കുന്നതിന് തീരുമാനിച്ചു. പ്രസ്തുത സമാഹരണ ഫണ്ടിലേക്ക് എല്ലാവരുടെയും ഉദാരമനസ്‌കതയും സംഭാവനയിലൂടെ നല്‍കി സഹായിക്കണമെന്ന് അസോസിയേഷന്‍ അഭ്യര്‍ത്ഥിക്കുന്നു. ഹോം ഫോര്‍ ഹോംലെസ് എന്ന പദ്ധതി ഓണ്‍ലൈനിലൂയെ സമാഹരിക്കുന്ന തുക കൂടാതെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ സെപ്റ്റംബര്‍ 7നു നടത്തുന്ന ഓണാഘോഷവും, സെപ്റ്റംബര്‍ 21നും അന്താരാഷ്ട്ര ‘സോക്കര്‍’ ടൂര്‍ണമെന്റിലൂടെയും നടത്തുന്ന പരിപാടികളുടെ ബാലന്‍സ് തുക പ്രസ്തുത ഫണ്ടിലേക്ക് ഉപയോഗിക്കുന്നതാണ്. അതുകൊണ്ട് എല്ലാവരും ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഹോം ഫോര്‍ ഹോംലെസ് എന്ന പദ്ധതി വിജയിപ്പിക്കുന്നതിനായി ‘ഓണാഘോഷം’, സോക്കര്‍ടൂര്‍ണമെന്റ് എന്നീ പരിപാടിയിലേക്ക് സാന്നിദ്ധ്യസഹകരണവും സാമ്പത്തിക സഹായവും ചെയ്ത് വമ്പിച്ച വിജയപ്രദമാക്കണമെന്ന് സ്‌നേഹപൂര്‍വ്വം അസോസിയേഷനുവേണ്ടി അഭ്യര്‍ത്ഥിക്കുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment