ഫാ. ബിന്നി ഫിലിപ്പ് സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ പുതിയ വികാരി

Newsimg1_94922429ഹ്യുസ്റ്റന്‍: ഹ്യുസ്റ്റനിലെ സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ പുതിയ വികാരിയായി ഫാ ബിന്നി ഫിലിപ്പിനെ അഭിവന്ദ്യ പിലിപ്പോസ് മാര്‍ സ്‌തെഫാനോസ് മെത്രാപ്പോലിത്ത നിയോഗിച്ചു. ഓഗസ്റ്റ് 15-ന് നടന്ന ലളിതമായ ചടങ്ങില്‍ ഫാ. ജോ എസ്. പുത്തന്‍വിള പുതിയ വികാരിയ്ക്ക് ചുമതല കൈമാറി. കഴിഞ്ഞ 6 വര്‍ഷക്കാലം വളരെ സുസ്ത്യര്‍ഹമായ സേവനം നിര്‍വഹിച്ച ഫാ. ജോ എസ്. പുത്തന്‍വിളയ്ക്ക് ഇടവക നന്ദി അറിയിച്ചു.

പത്തനംതിട്ട ജില്ലയില്‍ കടമ്പനാട് സ്വദേശിയായ ഫാ. ബിന്നി 2007-ല്‍ വൈദീക പട്ടം സ്വീകരിച്ച് മാവേലക്കര രൂപതയുടെ വിവിധ ഇടവകകളിലും പ്രസ്ഥാനങ്ങളിലും സേവനം അനുഷ്ഠിച്ചു.

വൈദീക പഠനത്തോടൊപ്പം വൈദീകശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും ബാച്ചിലേഴ്‌സ് ഡിഗ്രി സമ്പാദിച്ചു. അതോടൊപ്പം ഉന്നത വിദ്യാഭ്യാസത്തിലും അദ്ദേഹം പ്രത്യേകം താല്പര്യം കാണിച്ചു. അങ്ങനെ സോഷ്യല്‍ വര്‍ക്കിലും (MSW) ബിസ്‌നസ് അഡ്മിനിസ്റ്റ്രേഷനിലും (MBA) ഇംഗ്ലീഷ് സാഹിത്യത്തിലും (MA) മാസ്റ്റേഴ് ഡിഗ്രിയെടുത്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment