ഹൂസ്റ്റൺ: തിരുവല്ല തിരുമൂലപുരം കളത്തിപ്പറമ്പിൽ തോമസ് ദേവസ്യയുടെയും മറിയാമ്മ തോമസിന്റെയും മകൻ സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ (59) ഹൂസ്റ്റണിൽ നിര്യാതനായി. പരേതൻ കഴിഞ്ഞ 8 വർഷമായി മിസോറി സിറ്റിയിൽ കുടുംബ സമേതം താമസിച്ചു വരുകയായിരുന്നു. പരേതന്റെ ഭാര്യ ടെസ്സി സെബാസ്റ്റ്യൻ കൂത്രപള്ളി പൂവത്തുംമൂട്ടിൽ കുടുംബാംഗമാണ്.
മക്കൾ : സ്റ്റെഫി ജിനോ, ശ്രുതി സെബാസ്റ്റ്യൻ
മരുമകൻ : ജിനോ ഐസക്
കൊച്ചു മകൻ ; അബീയേൽ ജിനോ.
സഹോദരങ്ങൾ ; ജോളി വർഗീസ് & ടോം വർഗീസ്, ലില്ലിക്കുട്ടി ഏബ്രഹാം & ഏബ്രഹാം ആന്റണി, റോസമ്മ വിൻസെന്റ് & വിൻസെന്റ് മാത്യു, ജൂലി ഉമ്മൻ & ഉമ്മൻ ബഹനാൻ (എല്ലാവരും ഹൂസ്റ്റൺ)
പൊതുദർശനവും സംസ്കാര ശുശ്രൂഷകളും : ആഗസ്റ്റ് 30 വെള്ളിയാഴ്ച രാവിലെ 10 മുതൽ – സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ ദേവാലയം (211, Present Street, Missouri City, TX 77489)
ശുശ്രൂഷകൾക്കു ശേഷം ഫോറസ്റ്റ് പാർക്ക് വെസ്റ്റ്ഹീമെർ സെമിത്തേരിയിൽ (12800, Westheimer Rd, Houston , TX 77077) മൃതദേഹം സംസ്ക്കരിക്കുന്നതുമാണ്.
കൂടുതൽ വിവരങ്ങൾക്ക്: ടോം വർഗീസ് 713 899 5070
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply