ട്രിനിറ്റി മാര്‍ത്തോമാ ഇടവക മിഷന്‍ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 27 മുതല്‍; തോമസ് മാത്യു കരുനാഗപ്പള്ളി പ്രസംഗിക്കുന്നു

Evangelist Thomas Mathew Karunagappallyഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമാ ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ കണ്‍‌വന്‍ഷന്‍ യോഗങ്ങള്‍ സെപ്റ്റംബര്‍ 27,28,29 (വെള്ളി, ശനി, ഞായര്‍ ) തീയതികളില്‍ നടത്തപ്പെടുന്നതാണ്.

പ്രസിദ്ധ കണ്‍‌വന്‍ഷന്‍ പ്രാസംഗികനും പ്രമുഖ വേദപണ്ഡിതനുമായ തോമസ് മാത്യു കരുനാഗപ്പള്ളിയാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷനില്‍ ദൈവവചന പ്രഘോഷണം നടത്തുന്നത്. ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച് ( 5810, Almeda Genoa Rd, Houston,TX 77048) നടത്തപ്പെടുന്ന കണ്‍വെന്‍ഷന്‍ യോഗങ്ങള്‍ വെള്ളി,ശനി, ദിവസങ്ങളില്‍ വൈകുന്നേരം 7 മുതല്‍ ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും.

29 നു ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാന ശുശ്രൂഷാമദ്ധ്യേ കണ്‍വെന്‍ഷന്റെ സമാപന പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്.

ദൈവചനത്തിന്റെ ആഴമേറിയ മര്‍മ്മങ്ങള്‍ ലോകമെങ്ങും പ്രഘോഷിച്ചു കൊണ്ടിരിക്കുന്ന ഈ സുവിശേഷ പ്രഘോഷകന്റെ പ്രഭാഷണങ്ങള്‍ ശ്രവിക്കുന്നതിനും കണ്വന്‍ഷന്‍ യോഗങ്ങള്‍ അനുഗ്രഹകരമാക്കി തീര്‍ക്കുന്നതിനും ഏവരെയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ജേക്കബ് പി തോമസ് 832 898 8699, റവ. റോഷന്‍ വി മാത്യുസ് 713 408 7394,
ഏബ്രഹാം ഇടിക്കുള 713 614 9381, ജോണ്‍ കുരുവിള 281 615 7603, ജോസഫ് ടി ജോര്‍ജ് 281 507 5268.

Print Friendly, PDF & Email

Related News

Leave a Comment