Flash News

ഇന്ത്യ പ്രസ്സ് ക്ളബ് കോണ്‍ഫറന്‍സിന്റെ ഫൈനാന്‍സ് കമ്മറ്റി ചെയര്‍മാനായി ബിജു കിഴക്കേകൂറ്റ് ചുമതലയേറ്റു

August 27, 2019 , സുനില്‍ തൈമറ്റം

finance teamന്യൂജേഴ്‌സി: ഇന്ത്യ പ്രസ്സ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏട്ടാമത് ദേശീയ കോണ്‍ഫറന്‍ സിന്റെ ഫൈനാന്‍സ് കമ്മറ്റി ചെയര്‍മാനായി ബിജു കിഴക്കേകൂറ്റ് ചുമതലയേറ്റു. അദ്ദേഹത്തോടോപ്പം ഷിജൊ പൌലോസ്, ബിജിലി ജോര്‍ ജ്ജ് , സുധ കര്‍ത്ത ഷോളി കുമ്പിളുവേലില്‍ എന്നിവരുമുണ്ടായിരിക്കും . ഇന്ത്യ പ്രസ്സ് ക്ളബിന്റെ കോണ്‍ഫറന്‍സിന്‌ അകമഴിഞ്ഞ പിന്തുണ നല്കിയ സ്പോണ്‍സേഴ്സിനു ബിജു കിഴക്കേകൂറ്റ് നന്ദി പറഞ്ഞു. തികച്ചും സൌജന്യമായ ദേശീയ കോണ്‍ഫറന്‍സുകളുടെ നാളിതു വരെയുള്ള വിജയത്തിനു സ്പോണ്‍സേഷ്സിന്റെ പങ്ക് വളരെ വലുതാണ്.ദേശീയ കോണ്‍ ഫ്രന്‍സ് വന്‍ വിജയമാക്കുവാന്‍ ഇന്ത്യ പ്രസ്സ് ക്ലബിന്റെ വിവിധ കമ്മറ്റികള്‍ വിപുലമായ തയ്യാറെടുപ്പുകളാണ്‌ നടത്തി കൊണ്ടിരിക്കുന്നത്.

ഒക്ടോബർ 10, 11, 12 തീയതികളിൽ ന്യൂജഴ്സിയിലെ എഡിസനിലുള്ള ഈ ഹോട്ടലിൽ നടക്കുന്ന കോൺഫറൻസിൽ കേരളത്തിൽ നിന്ന് മന്ത്രി കെ ടി ജലീൽ, രമ്യ ഹരിദാസ്‌ എം പി മാധ്യമപ്രവർത്തകരായ മാതൃഭൂമിയിലെ വേണു ബാലകൃഷ്ണൻ, ഏഷ്യാനെറ്റിലെ എം ജി രാധാകൃഷ്ണൻ, ഹിന്ദു പത്രത്തിന്റെ ജോസി ജോസഫ്, സോഷ്യൽ മീഡിയയിലൂടെ തരംഗമായി മാറിയ വിനോദ് നാരായണൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുക്കുന്നതാണ്.എട്ടാമത് ദേശീയ കോണ്‍ ഫ്രന്‍സ് സര്‍വകാല വിജയമാക്കാന്‍ മധു കൊട്ടാരക്കര ( പ്രസിഡന്റ്),ശിവന്‍ മുഹമ്മ (ചെയര്‍ മാന്‍ )സുനില്‍ തൈമറ്റം (സെക്രട്ടറി), സണ്ണി പൌലോസ് (ട്രഷറര്‍),ജയിംസ് വര്‍ഗീസ് (വൈസ് പ്രസിഡന്റ്), അനില്‍ ആറന്മുള (ജോയിന്റ് സെക്രട്ടറി), ജീമോന്‍ ജോര്‍ജ്, (ജോയിന്റ് ട്രഷറര്‍), തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവേശനം സൗജന്യമായ ഈ സമ്മേളനത്തിലേയ്ക്ക് വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘടനകളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.ഇന്ത്യാ പ്രസ്ക്ലബിന്റെ 8 ചാപ്റ്ററുകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തില്‍ സര്‍വസ്പര്‍ശിയായി പ്രവൃത്തിക്കുന്ന സാമുഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികള്‍, കേരളത്തില്‍ നിന്നുള്ള മാധ്യമ-രാഷ്ട്രീയ പ്രമുഖര്‍, സാഹിത്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top