സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഓണാഘോഷം അതിഗംഭീരമായി

3W7A4690ഹൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഓണാഘോഷം അതിഗംഭീരമായി. ചെണ്ടവാദ്യമേളങ്ങളുടെയും, താലപ്പൊലിയുടെയും അകമ്പടിയോടെ മുന്‍ മിസോറാം ഗവര്‍ണറും മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരന്‍ ചടങ്ങിലേക്ക് പ്രൗഢഗംഭീരമായി സ്വീകരിച്ച് ആനയിച്ചു. ഹൂസ്റ്റണില്‍ ഈ വര്‍ഷം നടന്ന ആദ്യ ഓണാഘോഷത്തില്‍ സമൂഹത്തിന്റെ നാനാതുറയിലുള്ളവരുടെ സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി.

24ന് ശനിയാഴ്ച സ്റ്റഫോര്‍ഡ് പാരീസ് ഹാളിലായിരുന്നു ഓണാഘോഷ പരിപാടികള്‍. കുമ്മനം രാജശേഖരന്‍, അദ്ദേഹത്തോടൊപ്പമെത്തിയ പി. ശ്രീകുമാര്‍, രഞ്ജിത്ത് കാര്‍ത്തികേയന്‍ തുടങ്ങിയവരെ ഹൂസ്റ്റന്‍ പൗരാവലി അതിഗംഭീരമായി എതിരേറ്റു. വര്‍ണ്ണശബളമായ ചടങ്ങില്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി.

ഓരോരുത്തരുടെയും ജീവിതശൈലി എപ്രകാരമായിരിക്കണമെന്നും അതു ജീവിതത്തെ എത്രമാത്രം ലാളിത്യപൂര്‍ണ്ണമാക്കുമെന്നും കുമ്മനം വിശദീകരിച്ചു. മനുഷ്യത്വം പ്രകൃതിയും തമ്മിലുള്ളത് അഭേദ്യമായ ആത്മബന്ധമാണ്. പ്രകൃതിയെ നശിപ്പിച്ചു കൊണ്ടു മനുഷ്യനു നിലനില്‍പ്പില്ല. ഓണം ആഘോഷിക്കുന്നതിലൂടെ മനുഷ്യന്‍ ചെയ്യുന്നതും ഈ ഓര്‍മ്മപ്പെടുത്തലാണ്. മലയാളികള്‍ സ്‌നേഹത്തോടും മതേതരത്തിലും കൂടുതല്‍ വിശ്വസിക്കണമെന്നും ഇന്നു നഷ്ടപ്പെട്ട കൊണ്ടിരിക്കുന്ന ജനാധിപത്യ സംവിധാനത്തെ കാത്തുസൂക്ഷിക്കേണ്ടത് നമ്മള്‍ ഓരോ മലയാളികളുടെയും കടമ ആണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഓണാഘോഷ പരിപാടികള്‍ ഹൂസ്റ്റണിലെ മിഖായേല്‍ കേക്ക് ഫാക്ടറി ഉടമ ജീവന്‍ ടോമി സ്‌പോണ്‍സര്‍ ചെയ്ത തിരുവോണ കേക്ക് മുറിച്ചു കുമ്മനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സണ്ണി കാരക്കല്‍ അധ്യക്ഷത വഹിച്ചു. സമൂഹത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് നടത്തുന്ന ചലനാത്മകമായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം എടുത്തു പറഞ്ഞു. ഇന്ത്യ പ്രസ് ക്ലബ് നാഷണല്‍ ജോയിന്റ് സെക്രട്ടറി അനില്‍ ആറന്മുള സ്വാഗതം പറഞ്ഞു. ജോര്‍ജ് കോളച്ചേരിയും പൂര്‍ണ്ണിമ മതിലകത്തും പ്രോഗം എംസിയായി പ്രവര്‍ത്തിച്ചു. ചേംബര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേശ് അതിയോടി നന്ദി പ്രകാശിപ്പിച്ചു. പരിപാടിയുടെ മുഖ്യസംഘാടകരായ ജിജു കുളങ്ങരയുടെയും ജിജി ഓലിക്കന്റെയും നേതൃപാടവം ചടങ്ങിനെ കൂടുതല്‍ ശ്രദ്ധേയമാക്കി.

സത്യ ഗ്രോസേഴ്‌സ് തയ്യാറാക്കിയ 24 വിഭവങ്ങളോടു കൂടിയ സ്വാദിഷ്ടമായ ഓണസദ്യ ഏവരും ആസ്വദിക്കുകയുണ്ടായി. ഭക്ഷണത്തിന്റെയും കലാപരിപാടികളുടെയും നേതൃത്വം ശ്യം സുരേന്ദ്രനും പ്രീജിത്തും സോമശേഖരനും അതിഗംഭീരമായി നിര്‍വഹിച്ചു. തുടര്‍ന്ന്, വിവിധ കലാപരിപാടികള്‍ ഹൂസ്റ്റണിലെ കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് അവതരിപ്പിക്കുകയുണ്ടായി. വൈകുന്നേരം 8.45ന് ആരംഭിച്ച ഓണാഘോഷ പരിപാടികള്‍ രാത്രി വൈകി 11.30 അവസാനിച്ചു.

3W7A4530 3W7A4548 3W7A4568

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment