പാക് നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളില്‍ പ്രതിഷേധിച്ച് ഇന്ത്യ

EDIacb7UYAAePW-ന്യൂദൽഹി: പാക്കിസ്ഥാനിലെ നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളില്‍ ഇന്ത്യ പ്രതിഷേധിച്ചു. നിരുത്തരവാദപരമായ പ്രസ്താവനകളാണ് പാക് മന്ത്രിമാർ നടത്തുന്നതെന്നും ആശങ്കാജനകമായ സാഹചര്യമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

“വ്യോമപാതകള്‍ അടച്ചെന്ന് ഇന്ത്യയെ പാക്കിസ്ഥാന്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പാക്കിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് ഇന്ത്യക്ക് അറിവുണ്ടായിരുന്നു. ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ ഇന്ത്യ സംയമനത്തോടെയാണ്  കൈകാര്യം ചെയ്യുന്നത്. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ ഐക്യരാഷ്ട്രസഭക്ക് നല്‍കിയ പരാതിക്ക് കടലാസിന്‍റെ വില പോലുമില്ല. കച്ചില്‍ ഭീകരര്‍ നുഴഞ്ഞു കയറിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണമില്ല. ഏതു സാഹചര്യവും നേരിടാൻ ഇന്ത്യയുടെ സുരക്ഷാസേന സജ്ജമാണ്.”-  രവീഷ് കുമാര്‍ പറഞ്ഞു.

ഒക്ടോബറിനു ശേഷം ഇന്ത്യാ-പാക് യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന് പാകിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയിലേയ്ക്കുള്ള വ്യോമപാത പൂർണ്ണമായി അടയ്ക്കുമെന്ന് പാക്കിസ്ഥാന്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment