പ്രളയം: നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

hhh_17കൊച്ചി: 2018ലെ പ്രളയത്തില്‍ നഷ്ടപരിഹാരം കിട്ടാത്തവര്‍ക്ക് ഒരുമാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി. കഴിഞ്ഞ വര്‍ഷത്തെ പ്രളയബാധിതര്‍ക്ക് ധനസഹായം വൈകുന്നതായി കാണിച്ചുള്ള ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശം.

അര്‍ഹരെന്ന് കണ്ടെത്തിയവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നും പുതിയ അപേക്ഷകരുടെ വിശദാംശങ്ങള്‍ ഒന്നര മാസത്തിനകം പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിന്റെ നടപടികള്‍ എന്തായിയെന്നും കോടതി ചോദിച്ചു. അപ്പീല്‍ അനുവദിച്ചിട്ടും നഷ്ടപരിഹാരം കിട്ടാത്തവര്‍ നിരവധിയുണ്ടെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ 2018ലെ പ്രളയത്തിന് പിന്നാലെ ഈ വര്‍ഷവും പ്രളയമുണ്ടായതിനാല്‍ ഉദ്യോഗസ്ഥരുടെ ജോലിഭാരം വര്‍ധിച്ചെന്നും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തിരക്കിട്ട ജോലികളുണ്ടായെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. തുടര്‍ന്നാണ് ഒന്നര മാസത്തിനകം പുതിയ അപേക്ഷകരുടെ ലിസ്റ്റ് തയ്യാറാക്കി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment