സംസ്ഥാന സര്‍ക്കാറിനെതിരെ സുപ്രീംകോടതിയിൽ ഓർത്തോഡോക്സ് സഭ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തു

What-Makes-The-Supreme-Court-Of-India-That-Supremeന്യൂദൽഹി: ഓർത്തോഡോക്സ് വിഭാഗം സുപ്രീംകോടതിയിൽ സംസ്ഥാന സര്‍ക്കാറിനെതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തു. 2017-ലെ സുപ്രീംകോടതി വിധി നടപ്പിലാക്കാതെ, സഭാതര്‍ക്കം പരിഹരിക്കാന്‍  മന്ത്രിസഭാ സമിതി രൂപീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ഹര്‍ജിയില്‍ പറയുന്നു. കേന്ദ്രസേനയുടെ സഹായത്തോടെ കോടതിവിധി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

“ഓര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ പോലീസിന്റെ സഹായത്തോടെ സര്‍ക്കാര്‍ സമാന്തര ഭരണം നടത്തുകയാണ്. 2018-ലും 2019-ലും പാത്രിയര്‍ക്കീസ് ബാവ മാര്‍ അപ്രേം ദ്വിതീയന്‍ കേരളത്തിൽ എത്തിയപ്പോൾ സംസ്ഥാന അതിഥിയാക്കി. ഇത് സമാന്തര ഭരണം ഉറപ്പാക്കാൻ ആണ്. കേരളത്തിലെ 9 പള്ളികൾ പൂട്ടിക്കിടക്കുകയാണ്. പള്ളികൾ വിട്ടു തരണം എന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ നൽകിയ കത്ത് മന്ത്രിസഭാ ഉപസമിതിക്ക് കൈമാറുകയാണ് ചെയ്തത്. യാക്കോബായ വിഭാഗത്തിന്റെ 2002-ലെ ഭരണഘടന സുപ്രീംകോടതി അസാധു ആക്കിയിരുന്നതാണ്. യാക്കോബായ സഭ ഇപ്പോൾ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായാണ്”- ഓർത്തോഡോക്സ് സഭ ഹര്‍ജിയില്‍ ആരോപിക്കുന്നു.

 

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment