Flash News

ഷിക്കാഗൊ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷ വിശിഷ്ടാതിഥികള്‍

August 30, 2019 , ജോഷി വള്ളിക്കളം

Newsimg1_46461869ഷിക്കാഗൊ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ സെപ്റ്റംബര്‍ 7 ന് നടക്കുന്ന ഓണാഘോഷത്തിന്റെ വിശിഷ്ടാതിഥിയായി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സുധാകര്‍ ഡെലീല, ബ്രിട്ടണിലെ ബ്രിസ്‌റ്റേള്‍ സിറ്റിയിലെ മേയര്‍ റ്റോം ആദിത്യ ഇല്ലിനോയിലെ ബെല്‍വുഡ് സിറ്റിയിലെ മേയര്‍ ആന്‍്രേഡ ഹാര്‍വി എന്നിവരാണ് എത്തുന്നത്.

സെപ്റ്റംബര്‍ 7ന് ശനിയാഴ്ച വൈകുന്നേരം 4.30 ന് ഓണ സദ്യയ്ക്ക് ശേഷം പബ്ലിക്ക് മീറ്റിംഗ് തുടര്‍ന്ന് മിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ ഡാന്‍സ് പരിപാടികളും അരങ്ങേറുന്നതാണ്.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണ സദ്യയിലേക്കും മറ്റ് പരി പാടികളിലേക്കും എല്ലാവരേയും സ്‌നേഹപൂര്‍വ്വം അസോസിയേഷന്‍ ഭാരവാഹികള്‍ സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ കണ്ണക്കാടന്‍ (പ്രസിഡന്റ്) 874 477 0564, മനോജ് അച്ചേട്ട് (കോഓര്‍ഡിനേറ്റര്‍ ) 224 522 2470, റോസ് വടകര (കോഓര്‍ഡിനേറ്റര്‍) 708 662 0774, ജോഷ് വള്ളിക്കളം (സെക്രട്ടറി) 312 685 6749, ജിതേഷ് ചുങ്കത്ത് (ട്രഷറര്‍) 224 522 9157, സാബു കട്ടപുറം (ജോയിന്റ് സെക്രട്ടറി) 847 791 1452, ഷിബു മാത്യു (ജോയിന്റ് ട്രഷറര്‍) 630 649 4103.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top