Flash News

ഓവര്‍സീസ് കോണ്‍ഗ്രസ്: തോമസ് മാത്യു ചെയര്‍; സജി കരിമ്പന്നൂര്‍ സെക്രട്ടറി; ശോശാമ്മ ആന്‍ഡ്രൂസ് വിമന്‍സ് ഫോറം ചെയര്‍

August 30, 2019 , ജോയിച്ചന്‍ പുതുക്കുളം

Newsimg1_57907545എഡിസന്‍, ന്യു ജെഴ്‌സി: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്ടറിന്റെ ചെയര്‍മാനായി ചിക്കാഗോയില്‍ നിന്നുള്ള തോമസ് മാത്യു പടന്നമാക്കലും ജനറല്‍ സെക്രട്ടറിയായി ഫ്‌ലോറിഡയില്‍ നിന്നുള്ള സജി കരിമ്പന്നൂരും വിമന്‍സ് ഫോറം ചെയറായി ന്യു യോര്‍ക്കില്‍ നിന്നുള്ള ശോശാമ്മ ആന്‍ഡ്രൂസും നിയമിതരായി.

രാജീവ് ഗാന്ധിയുടെ 75ം ജന്മദിന അഘോഷത്തില്‍ ഐ.ഒ.സി ചെയര്‍ സാം പിത്രോഡ ഇവര്‍ക്കും മറ്റു ചാപ്ടറുകളില്‍ നിയമനം ലഭിച്ചവര്‍ക്കും നിയമന പത്രം കൈമാറി. ലീല മാരേട്ടാണു കേരള ചാപ്ടര്‍ പ്രസിഡന്റ്.

ഐ.ഒ.സി. വൈസ് ചെയര്‍ ജോര്‍ജ് ഏബ്രഹാം, പ്രസിഡന്റ് മൊഹിന്ദര്‍ സിംഗ്, വിവിധ ചാപ്റ്ററുകളുടെ നേതാക്കള്‍ എന്നിവരുള്‍പ്പടെ വമ്പിച്ച ജനാവലി ചടങ്ങില്‍ പങ്കെടുത്തു.

കോണ്‍ഗ്രസില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ത്തതിനു ലീല മാരേട്ടിനെയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കു വ്യവസായിയായ തോമസ് മൊട്ടക്കലിനെയും പ്ലാക്ക് നല്കി പിത്രോഡ ആദരിച്ചു.

പുതുതായി സ്ഥാനമേറ്റവരെ പ്രസിഡന്റ് ലീലാ മാരേട്ട് സ്വാഗതം ചെയ്തു. രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി സംഘടനയെ ശക്തിപ്പെടുത്തണമെന്നവര്‍ ആഹ്വാനം ചെയ്തു.

വാഴൂര്‍ സ്വദേശിയായ തോമസ് മാത്യു കേരളത്തില്‍ പ്രമുഖ കെ.എസ്.യു. നേതാവായിരുന്നു. കെ.എസ്.യു. എറണാകുളം ജില്ലാ സെക്രട്ടറി, മൂവാറ്റുപുഴ നിര്‍മ്മലാ കോളജ് യൂണിയന്‍ ചെയര്‍മാന്‍ (197071), കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ (197172) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1977ല്‍ അമേരിക്കയിലെത്തി. കോണ്‍ഗ്രസിന്റെ മിഡ് വെസ്റ്റ് റീജിയന്‍ പ്രസിഡന്റായിരുന്നു. നിലവില്‍ വൈസ് ചെയര്‍. ഭാര്യ ത്രേസ്യാമ്മ. മൂന്നു മക്കളുണ്ട്.

മണര്‍കാട് സ്വദേശിയായ സജി കരിമ്പന്നൂര്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ എന്നിവയുടെ സംസ്ഥാന സമിതിയില്‍ പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് പാരമ്പര്യം ഉള്ള കുടുംബത്തിലെ അംഗം. ന്യു യോര്‍ക്ക് സ്റ്റാറ്റന്‍ ഐലന്‍ഡില്‍ താമസിക്കുമ്പോള്‍ കലാവേദിയുടെ പ്രസിഡന്റായിരുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും നല്ല അസോസിയേഷനുള്ള അവാര്‍ഡ് മലയാളി അസോസിയേഷന്‍ ഓഫ് സെന്റ്രല്‍ ഫ്‌ലോറിഡ നേടുമ്പോല്‍ അതിന്റെ പ്രസിഡന്റായിരുന്നു. യാക്കോബായ സഭയുടെ അമേരിക്കന്‍ ആര്‍ച്ച് ഡയോസിസ് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. സ്റ്റാറ്റന്‍ ഐലന്‍ഡിലും ടാമ്പയിലും പള്ളി ട്രസ്റ്റിയുമായിരുന്നു.

മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ സജി ഫ്‌ലവേഴ്‌സ് ടിവി ഫ്‌ലോറിഡ റീജിയനല്‍ മാനേജറും ഇമലയാളി അസോസിയേറ്റ് എഡിറ്ററുമാണ്. ഭാര്യ ജസി. മൂന്നു മക്കളും വിദ്യാര്‍ഥികള്‍.

വിമന്‍സ് ഫോറം ചെയറായ ശോശാമ്മ ആന്‍ഡ്രൂസ് സാമൂഹിക സാംസ്കാരിക രംഗത്തും ചരിറ്റി രംഗത്തും നിറഞ്ഞു നിക്കുന്നു. കോട്ടയത്തിനടുത്ത് കുറിച്ചി സ്വദേശി. ഫൊക്കാന വിമന്‍സ് ഫോറം ന്യു യോര്‍ക്ക് ചാപ്റ്റര്‍ ചെയറായിന്നു. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. ഇപോള്‍ അഡൈ്വസറി ബോര്‍ഡ് അംഗം. കേരള കള്‍ചറല്‍ അസോസിയേഷന്റെ വൈസ് പ്രസിഡന്റും ജോ. സെക്രടറിയുമായും ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലൊംഗ് ഐലന്‍ഡ് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

ചാരിറ്റി രംഗത്ത് ശ്രദ്ധേയമായ സംഭാവന നല്‍കുന്ന കുന്നുപറമ്പില്‍ ഫൗണ്ടേഷന്റെ കോ ചെയര്‍ ആണ്. ഭര്‍ത്താവ് കെ.പി. ആന്‍ഡ്രൂസ് കുന്നുപറമ്പില്‍. മൂന്നു മക്കള്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top