Flash News

ഫോമാ റോയല്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു, ഏര്‍ലി ബേര്‍ഡ് ഡിസ്കൗണ്ടുകള്‍ സെപ്തംബര്‍ മുപ്പതിന് അവസാനിക്കും

August 30, 2019 , പന്തളം ബിജു തോമസ്, പി. ആര്‍. ഓ

Convention imageഡാളസ്: ഫോമാ അന്തര്‍ദേശീയ റോയല്‍ കണ്‍വന്‍ഷന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു, ഏര്‍ലി ബേര്‍ഡ് ഡിസ്കൗണ്ടുകള്‍ സെപ്തംബര്‍ മാസം മുപ്പതാം തീയതി അവസാനിക്കും. ഈ ഡിസ്കൗണ്ട് നിരക്കുകളിലുള്ള പാക്കേജുകള്‍ക്ക് വന്‍ ഡിമാന്റാണ്. ആദ്യമാദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക്, മുന്‍ഗണനാക്രമത്തില്‍ സൗകര്യങ്ങള്‍ ലഭ്യമാകും. റോയല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവരുടെ സൗകര്യാര്‍ത്ഥം, നാല് തരത്തിലുള്ള പോക്കേജുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ഈ നാല് തരം പായ്‌ക്കേജുകള്‍ക്കും നിലവില്‍ ഈ സ്കീമില്‍ ഡിസ്കൗണ്ടുകള്‍ ലഭ്യമാണ്. വന്പിച്ച ഇളവുകളാണ് ഗ്രൂപ്പ് ഡിസ്കൗണ്ടുകള്‍ വഴി ലഭ്യമാകുന്നത്. കുറഞ്ഞ ചിലവില്‍ കൂടുതല്‍ റോയല്‍ ഫണ്‍, അതുമാത്രമാണ് ഫോമാ റോയല്‍ കണ്‍വന്‍ഷന്‍ ഏര്‍ലി ബേര്‍ഡ് ഡിസ്കൗണ്ട് കൊണ്ട് സാധ്യമാകുന്നത്. ഫോമായുടെ വെബ്‌സൈറ്റില്‍ നിന്നും നേരിട്ട് ഓണ്‍ലൈന്‍ വഴി കണ്‍വന്‍ഷന് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷനും, അത് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. http://fomaa.com/fomaa-ocean-cruise-convention/

കരീബിയന്‍ ദ്വീപുകളുടെ പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന “കൊസുമല്‍” ഒരു ചെറിയ ദ്വീപാണ്. അമേരിക്കന്‍ ടൂറിസ്റ്റുകള്‍ക്കായി അണിയിച്ചൊരുക്കിയിട്ടുള്ള സ്വര്‍ഗ്ഗതുല്യമായ ടൂറിസ്റ്റു കേന്ദ്രമായി ഈ ദ്വീപ് അറിയപ്പെടുന്നു. വെളുത്ത തരി മണലുകളാല്‍ സമ്പുഷ്ടമായ നിരവധി ബീച്ചുകള്‍, കഫേകള്‍, ഫുഡ് കോര്‍ണറുകള്‍ മുതലായവ അന്താരാഷ്ട്ര നിലവാരത്തിലുള്ളതാണ്. ഫണ്‍ ആക്ടിവിറ്റികള്‍ക്കായി അനന്തമായ സാധ്യതകള്‍ തുറന്നിട്ടിരിക്കുന്നു. പാരാസെയിലിംഗ്, സ്‌നോര്‍ക്കിളിങ്ങ്, സ്കൂബ ഡൈവിംഗ്, ബോട്ടിങ്ങ്, ഫിഷിങ്ങ്, സബ് മറൈന്‍ ടൂര്‍, സീനിക് ടൂര്‍, ഐലന്‍ഡ് ടൂര്‍ മുതലായവ ഇതില്‍ ചിലതുമാത്രമാണ്. ഏര്‍ലി ബേര്‍ഡ് ഡിസ്കൗണ്ട് സ്കീമില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഈ ഷോര്‍ ആക്ടിവിറ്റികള്‍ക്കായി നേരത്തെ ടിക്കറ്റുകള്‍ ഉറപ്പിക്കുവാനാകും. വിനോദ യാത്ര കപ്പലിലുള്ള ഫണ്‍ ആക്ടിവിറ്റികള്‍ക്കും, ഓഫ് ഷോര്‍ പരിപാടികള്‍ക്കും ഇത് ബാധകമാണ്. വേനലവധിയുടെ ബന്ധപ്പെട്ടുള്ള ടൂറിസ്റ്റുകളുടെ തിരക്കുകള്‍ കണക്കിലെടുക്കുമ്പോള്‍, ഈ സുവര്‍ണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തുക.

ഫോമാ എന്നും നമ്മോടൊപ്പമാണ്, പുതിയ പുതിയ ആശയങ്ങളും , പരിപാടികളുമായി ഈ റോയല്‍ കണ്‍വന്‍ഷന്‍ ഒരു മലയാളി മാമാങ്കമാക്കാനാണ് സംഘാടകരുടെ ശ്രമം. ഫോമാ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ബിജു തോമസ് ലോസന്‍ (സെല്‍: 972 342 0568), ഡാന, ലോസന്‍ ട്രാവല്‍സ് (സെല്‍: 469 983 2016) എന്നിവരുമായി ബന്ധപ്പെടുക. http://fomaa.com/fomaa-ocean-cruise-convention/

fceb2020


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top