വാടകക്കാരെ ഒഴിപ്പിക്കാന്‍ സഹായികളുമായി എത്തിയ ഇന്ത്യന്‍ അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റര്‍ അറസ്റ്റില്‍

Newsimg1_8890091മൗണ്ടന്‍ വ്യൂ (കാലിഫോര്‍ണിയ): മൗണ്ടന്‍ വ്യൂ ബൈ ഓക്‌സ്ട്രീറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വാടകക്കാരെ ബലമായി ഒഴിപ്പിക്കാന്‍ നാല് പുരുഷ സഹായികളുമായി എത്തിയ ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായിയും, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്ററും, റീഷാ കാപ്പിറ്റലിന്റെ സ്ഥാപകയുമായ റീനു സെയ്‌നിയെ പോലീസ് അറസ്റ്റ് ചെയ്തു.

സണ്ണിവെയ്‌ലില്‍ താമസിക്കുന്ന റീനു നാല് പേരുമൊത്ത് അപ്പാര്‍ട്ട്‌മെന്റിലെത്തി അവിടെ താമസിച്ചിരുന്ന രണ്ട് കുട്ടികളും, മാതാപിതാക്കളും ഉള്‍പ്പെടുന്ന കുടുംബത്തോട് ഉടനെ ഒഴിഞ്ഞു പോകുകയോ, വാടക കുടിശ്ശിക നല്‍കുകയോ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അപ്പാര്‍ട്ട്മെന്റിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.

സെയ്നിയെ കണ്ടയുടനെ വാതില്‍ അടച്ച കുടുംബങ്ങളെ വാതില്‍ കുത്തിത്തുറന്ന് പുറത്താക്കുന്നതിനും
സെയ്നി ശ്രമിച്ചു. ഇതിനിടയില്‍ പുറം വാതിലിലൂടെ രക്ഷപ്പെട്ട കുടുംബം പോലീസില്‍ വിവരന്‍ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി സെയ്നിയേയും സംഘത്തേയും അറസ്റ്റു ചെയ്യുകയും ചെയ്തു.

സെയ്‌നിക്കെതിരെ മോഷണശ്രമം, കുറ്റകൃത്യം നടത്താന്‍ ഗൂഡാലോചന, അപ്പാര്‍ട്ട്‌മെന്റിലേക്കുള്ള വൈദ്യുതി ബന്ധം അനധികൃതമായി വിഛേദിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത ഇവരെ സാന്റാ ക്ലാര കൗണ്ടി ജയിലില്‍ അടച്ചു.

Print Friendly, PDF & Email

Related News

Leave a Comment