കെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍ സുവനീര്‍ ശക്തി പ്രകാശനം ചെയ്തു

DSC01606ന്യൂജേഴ്‌സി: കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സുവനീര്‍ പ്രകാശനം ചെയ്തു. കണ്‍വന്‍ഷന്‍ ഉദ്ഘാടന ചടങ്ങില്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നിര്‍വഹിച്ചു .

‘ശക്തി’ എന്ന പേരില്‍ പുറത്തിറക്കിയ സുവനിയറിന്റെ പ്രത്യേകതകള്‍ എഡിറ്റര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍ വിശദീകരിച്ചു . ഭക്തിയിലുടെ ശക്തിയും ശക്തിയിലൂടെ മുക്തിയും നേടാന്‍ കഴിയണമെന്ന് കുമ്മനം പറഞ്ഞു. കെ എച്ച് എന്‍എ പ്രസിഡന്റ് രേഖാ മേനോന്‍ ആദ്യ പ്രതി കുമ്മനത്തിന് നല്‍കി.

സ്വാമി ചിദാനന്ദപുരി സ്വാമി ശാന്താനന്ദ , സ്വാമി സിദ്ധാനന്ദ , സ്വാമി മുക്താനന്ദയതി , ശ്രീ ശക്തി ശാന്താനന്ദ മഹര്‍ഷി , അഡ്വ.സായി ദീപക്, കെപി. ശശികല ടീച്ചര്‍, കൃഷ്ണരാജ് മോഹന്‍, വിനോദ് കെ ആര്‍ കെ, ബി മാധവന്‍ നായര്‍, സുധാ കര്‍ത്ത, മനോജ് കൈപ്പള്ളി, രവികുമാര്‍, സിനു നായര്‍, പി . ശ്രീകുമാര്‍, സുരേഷ് ഭാസ്കരന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Print Friendly, PDF & Email

Related News

Leave a Comment