Flash News

കശ്മീര്‍ പ്രശ്നം

September 1, 2019 , ബിന്ദു ചാന്ദ്‌നി

binduമറ്റു രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടല്‍, ദുര്‍ഘടമായ മലനിരകള്‍ , കുറഞ്ഞ ജനസാന്ദ്രത്ര, കുറഞ്ഞ വരുമാനം, സാമൂഹികമായ പിന്നോക്കാവസ്ഥ തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ടാണ് ഒരു സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്നത്. ഇന്ത്യയില്‍ പ്രത്യേക പദവി ലഭിച്ച സംസ്ഥാനങ്ങളാണ് ജമ്മു കാശ്മീര്‍, സിക്കിം, അസം, മണിപൂര്‍, മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറാം തുടങ്ങിയവ. പ്രത്യേക പദവി ലഭിച്ച സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഫണ്ടും, നികുതിയിളവുകളും ലഭിക്കും. പ്രത്യേക പദവിയുള്ള പല സംസ്ഥാനങ്ങളും ഇന്ത്യയില്‍ നിന്നു സ്വാതന്ത്ര്യം നേടുന്നതിന് ഇന്ത്യാ വിരുദ്ധ കലാപങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നു. ഇത്തരം സംസ്ഥാനങ്ങളില്‍ സൈന്യത്തിന് പ്രത്യേക അധികാരം അഥവ ആഫ്സപ (armed force special powers act ) നല്‍കിയിട്ടുണ്ട്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കാമെന്ന വ്യവസ്ഥയിലാണ് അവര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചത്. അത്തരത്തിലുള്ള ഒരു സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി എടത്തുകളയുമ്പോള്‍ ഭരണഘടനപരമായ പല കടമ്പകളും കടന്നു പോകേണ്ടതുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിക്ക് അകത്തുള്ള ജമ്മു കശ്മീര്‍ ഇന്ത്യയുടെ അഭിഭാജ്യ ഘടകമാണെങ്കിലും, കശ്മീര്‍ പ്രശ്നത്തില്‍ യു. എന്‍. മേല്‍നോട്ടം എപ്പോഴും ഉണ്ടായിരിക്കും.

പതിറ്റാണ്ടുകള്‍ക്കു മുമ്പ് കശ്മീരി പണ്ഡിറ്റുകളെ മുന്നില്‍ നിര്‍ത്തി രാഷ്ട്രീയം കളിച്ചതിന്‍റെ ഫലമാണ് ഇന്നു അനുഭവിക്കുന്നത്. അമര്‍നാഥ് ഗുഹാ ക്ഷേത്രത്തിലേക്ക് തോളിലേറ്റിയും, റിക്ഷകളിലായും തീര്‍ത്ഥാടകരെ കൊണ്ടുപോയ മുസ്ലീംങ്ങളെ പണ്ഡിറ്റുകള്‍ കൂട്ടക്കൊല ചെയ്തതോടെയാണ് ഇന്നത്തെ കശ്മീര്‍ പ്രശ്നത്തിന് തുടക്കം കുറിച്ചത്. ഇത് പണ്ഡിറ്റുകളും കശ്മീരി മുസ്ലീംങ്ങളും തമ്മിലുള്ള വര്‍ഗ്ഗീയ കലാപത്തില്‍ എത്തിച്ചു . തുടര്‍ന്ന് ഒരു വിഭാഗം മുസ്ലീംങ്ങള്‍ തീവ്രവാദത്തിലേക്ക് തിരിഞ്ഞു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പണ്ഡിറ്റുകളെ ഡല്‍ഹിയിലേക്ക് നിര്‍ബന്ധിച്ചു കൊണ്ടുപോയി. പണ്ഡിറ്റുകളോടു ജമ്മുവിട്ട് പോകരുതെന്ന് കശ്മീരി മുസ്ലീംങ്ങള്‍ അപേക്ഷിച്ചെങ്കിലും വലിയ സ്ഥാനമോഹികളായ അവര്‍ അതിനു തയ്യാറായില്ല. പണ്ഡിറ്റുകള്‍ ജമ്മു വിട്ടു പോയാല്‍ പ്രത്യേക പദവി എടുത്തുകളയുമെന്ന് മുസ്ലീംങ്ങള്‍ ഭയന്നിരുന്നു. ഡല്‍ഹിയില്‍ എത്തിയ പണ്ഡിറ്റുകള്‍ വര്‍ഷങ്ങളോളം ടെന്‍ററുകളില്‍ കഴിയേണ്ടിവന്നിട്ടുണ്ട്. കാലാന്തരത്തില്‍ അവര്‍ അതിജീവനത്തിന്‍റെ ഫലമായി ഡല്‍ഹിയിലെ മുഖ്യധാര ജീവിതത്തിന്‍റെ ഭാഗമായി തീര്‍ന്നു.

പ്രകൃതി സൗന്ദര്യം നിറഞ്ഞ ഭൂപ്രദേശമാണെങ്കിലും ദേശീയ തലസ്ഥാനമായ ഡല്‍ഹിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ഓണം കേറാ മൂലയാണ് കശ്മീര്‍. പതിറ്റാണ്ടുകളായി സല്‍ഹിയിലെ സുഖ സൗകര്യങ്ങള്‍ അനുഭവിച്ചു കഴിഞ്ഞ ഡല്‍ഹിയിലെ കശ്മീരി പണ്ഡിററുകളില്‍ ഭൂരിഭാഗത്തിനും കശ്മീരിലേക്ക് വരാന്‍ താത്പര്യമില്ല. പൈതൃക ഭൂമിയോട് യാതൊരു മമതയും ഇല്ലാത്ത പണ്ഡിറ്റുകളുടെ പുതുതലമുറക്ക് സ്വത്തു വില്പന നടത്തണം. പക്ഷെ പ്രത്യേക പദവിയുള്ള സംസ്ഥാനമായത് കൊണ്ടു കശ്മീരിലെ ഭൂമി വില്‍ക്കാന്‍ സാധിക്കില്ല. പണ്ടുമുതലെ കശ്മീരിലെ ഭൂമിയില്‍ കണ്ണുവെച്ച ഇന്ത്യയിലെ ശതകോടീശ്വരന്മാരും രാഷട്രീയക്കാരും പണ്ഡിറ്റുകളെ മുന്നില്‍ നിര്‍ത്തി കളിച്ചതിന്‍റെ ഭാഗമാണ് പ്രത്യേക പദവിയായ 370 ഉം 35 (A) യും എടുത്തു കളഞ്ഞത്.

രാജ്യം നിര്‍മിക്കുന്ന നിയമങ്ങളുടെ അനന്തരഫലം അനുഭവിക്കേണ്ടത് ജനങ്ങളാണ്. ജനങ്ങള്‍ എല്ലായ്പ്പോഴും നിയമം അനുസരിക്കുന്നവരല്ല. ചിലപ്പോള്‍ അവര്‍ നിയമത്തെ ചെറുക്കുന്നവരുമാണ്. ആ ചെറുത്തുനില്പിന് ശരിയെന്നു വിശ്വസിക്കുന്ന എല്ലാ മാര്‍ഗങ്ങളും അവര്‍ തേടിയെന്നും വരും . കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിലധികമായി പൈതൃകമായി ലഭിച്ച സ്വന്തം ഭൂമി നഷ്ടപ്പെടാതിരിക്കാനുള്ള പോരാട്ടങ്ങളാണ് കശ്മീരി മുസ്ലീംങ്ങള്‍ നടത്തികൊണ്ടിരിക്കുന്നത്. ഒരുപക്ഷെ മറ്റു പോരാട്ടങ്ങളില്‍ നിന്ന് കശ്മീര്‍ പോരാട്ടത്തെ വ്യത്യസ്ഥമാക്കുന്നത് സ്ത്രീകളും കുട്ടികളും വന്‍തോതില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്നു എന്നതു കൊണ്ടായിരിക്കും. അതിനെയാണ് തീവ്രവാദമായി ചിത്രീകരിച്ച് പെല്ലറ്റ് ഗണ്‍ പോലെയുള്ള ആയുധങ്ങളുമായി ക്രൂരമായി അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നത്.

നാളെ കശ്മീരിലും ശതകോടീശ്വന്മാരുടെ റിസോര്‍ട്ടുകളും, പാര്‍ക്കുകളും, ഖനനവും, തോട്ട വ്യവസായങ്ങളും കൊണ്ടു നിറയും. അവര്‍ ഭൂമി വന്‍തോതില്‍ കൈയ്യടക്കുകയും പ്രകൃതിയെ ചൂഷണം ചെയ്യുകയും ചെയ്യും. പ്രാദേശിക ജനത ഭൂരഹിതരായി തീരും. എതിര്‍ക്കുന്നവരെ തീവ്രവാദികളായി മുദ്രകുത്തപ്പെടും. ശതകോടീശ്വരന്മാര്‍ അയല്‍ രാജ്യങ്ങളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ രാജ്യത്തെ അനാവശ്യമായി യുദ്ധത്തിലേക്ക് വലിച്ച് ഇഴക്കും. ആയുധ വില്‍പ്പനയുടെ ഇടനിലക്കാരായി അവര്‍ ലാഭം കൊയ്യുകയും ചെയ്യും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top