- Malayalam Daily News - https://www.malayalamdailynews.com -

വിസ നീട്ടി നല്‍കിയില്ല; സ്പാനിഷ് കന്യാസ്ത്രീ ഇന്ത്യ വിട്ടു

Newsimg1_67880893അലിഗന്‍ഡ : ഒഡീഷയിലെ ഗജപതി ജില്ലയില്‍ അതീവ പിന്നാക്ക ഗ്രാമമായ അലിഗന്‍ഡയില്‍ 48 വര്‍ഷമായി സേവനമനുഷ്ഠിച്ചിരുന്ന സ്‌പെയിനില്‍ നിന്നുള്ള കന്യാസ്ത്രീ ഡോ. ഐന്‍ദീന കോസ്റ്റിയ (86) കേന്ദ്രസര്‍ക്കാര്‍ വീസ നീട്ടിക്കൊടുക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 20ന് ഇന്ത്യ വിട്ടു.

ഒരാഴ്ച മുന്‍പാണ് വീസ നീട്ടിക്കൊടുക്കില്ലെന്നും 10 ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്നുമുള്ള അറിയിപ്പ് അവര്‍ക്കു ലഭിച്ചത്. തുടര്‍വീസ നിഷേധിച്ചതിന്റെ കാരണമൊന്നും അറിയിപ്പില്‍ പറയുന്നില്ല.

1971 ഓഗസ്റ്റ് 15ന് അലിഗന്‍ഡയിലെത്തിയ ഡോ. ഐന്‍ദീന ക്ഷയരോഗ ചികിത്സയ്ക്കായി ആരംഭിച്ച സൗജന്യ ഡിസ്‌പെന്‍സറി ഗ്രാമത്തിന്റെ ആശ്രയകേന്ദ്രമായിരുന്നു.

രൂക്ഷമായ വരള്‍ച്ച നേരിടുന്ന ഗോത്രവര്‍ഗ ഗ്രാമത്തിന്റെ വികസനത്തിനായി ജീവിതം ചെലവിട്ട അവര്‍ക്ക് ഇവിടം സ്വന്തം വീടായി. നാലായിരത്തോളം ഗ്രാമീണര്‍ക്ക് അവര്‍ അമ്മയും സഹോദരിയുമായിരുന്നു.

പെണ്‍കുട്ടികള്‍ക്കായി ആരംഭിച്ച സ്കൂളുകളും ഡിസ്‌പെന്‍സറിയും കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]