Flash News

വഴി നിറയെ കുണ്ടും കുഴിയും: ബഹിരാകാശ യാത്രികരുടെ വേഷത്തില്‍ വ്യത്യസ്ഥമായ പ്രതിഷേധവുമായി യുവാവ്

September 2, 2019 , .

roadബാംഗഌര്‍ : വഴി നിറയെ കുണ്ടും കുഴിയും ആയാല്‍ വാഴ വെച്ച് പ്രതിഷേധിക്കുന്നതും ചെളിയില്‍ ഉരുണ്ട് പ്രതിഷേധിക്കുന്നതും ഒക്കെ കാലഹരണപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നവരുടെ വേഷമിട്ടാണ് പുതിയ പ്രതിഷേധം. ഈ വേഷം ധരിച്ച് റോഡിലെ കുണ്ടിലൂടെയും കുഴിയിലൂടെയും അടിവെച്ച് നടന്നും ആളുകര്‍ പ്രതിഷേധിക്കും.

ഇത്തരത്തില്‍ നടന്ന ഒരു പ്രതിഷേധത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബാംഗഌരുവിലാണ് സംഭവം. നിരവധി കുഴികകള്‍ ഉള്ള ഒരു റോഡാണ് ബാംഗഌരുവിലെ തുംഗനഗര്‍ മെയിന്‍ റോഡ്. ഇവിടെ ബഹിരാകാശത്ത് സഞ്ചരിക്കുമ്പോള്‍ ഇടുന്ന വസ്ത്രം ധരിച്ച് പ്രതിഷേധിക്കുന്നതാണ് വീഡിയോയില്‍

ബാദല്‍ നഞ്ചുണ്ട സ്വാമി എന്ന കലാകാരനാണ് കുണ്ടും കുഴിയും നിറഞ്ഞ തുംഗനഗര്‍ എന്ന റോഡിലൂടെ ബഹിരാകാശത്ത് സഞ്ചരിക്കുമ്പോള്‍ ഇടുന്ന വസ്ത്രം ധരിച്ച് റോഡിലൂടെ പ്രതിഷേധിച്ചതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഒറ്റ നോട്ടത്തില്‍ ഇയാള്‍ റോഡിലൂടെ നടക്കുന്നത് കണ്ടാല്‍ ബഹിരാകാശത്ത് യാത്രികന്‍ ചന്ദ്രോപരിതലത്തിലൂടെ നടക്കുന്നതാണന്നേ പറയുകയുള്ളു. മുമ്പും ബാദല്‍ ഇതുപോലെ വ്യത്യസ്ഥമായ രീതിയില്‍ പ്രതിഷേധം നടത്തി ശ്രദ്ധ നേടിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top