ഹ്യൂസ്റ്റണ്‍: ഈ വര്‍ഷത്തെ ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബിന്റെ (ഐഎപിസി) ആറാമത് ഇന്റര്‍നാഷനല്‍ മീഡിയ കോണ്‍ഫ്രന്‍സ് ഹൂസ്റ്റണിലെ പ്രീമിയര്‍ മാസ്റ്റര്പ്ലാന്ഡ് ബിസിനസ് ഡെവലപ്മെന്റ് മേഖലയായ ഗ്രീന്‍വേ പ്ലാസയുടെ അഭിമാനമായ ദി ഹില്‍ട്ടണ്‍ ഡബിള്‍ട്രീയില്‍ നടക്കും.
ഒക്ടോബര്‍ 11 മുതല്‍ 14 വരെ നടക്കുന്ന കോണ്ഫ്രന്സില് ലോകമെമ്പാടുമുള്ള പ്രമുഖമാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയസിനിമാ മേഖലയിലുള്ളവരും പങ്കെടുക്കും. നോര്‍ത്ത് അമേരിക്കയില്‍നിന്നുതന്നെ അഞ്ഞൂറോളം പ്രതിനിധികള്‍ കോണ്ഫ്രന്സിന്റെഭാഗമാകും. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ളവര്‍ പങ്കെടുക്കുന്ന കോണ്‍ഫ്രന്‍സിന് ഏറ്റവും അനുയോജ്യമായ സ്ഥലം തന്നെയാണ് ഇത്തവണ ഐഎപിസി ഭാരവാഹികള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. അതിഥികള്‍ക്ക് ഏറെ സൗകര്യപ്രദമായ ഹോട്ടലാണ് ഇത്.
ഹൂസ്റ്റണിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു സ്ഥലങ്ങളായ റിവര്‍ ഓക്സ്, മെമ്മോറിയല്‍ എന്നിവ ഈ ഹോട്ടലിനു സമീപമാണ്. മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്സിലെ പ്രദര്‍ശനങ്ങള്‍, ലൈവ് മ്യൂസിക്, രാത്രിജീവിതം, ഹ്യൂസ്റ്റണ്‍ ഡൗണ്ടൗണിലെ സതേണ്പ്രചോദിത പാചകരീതി എന്നിവയൊക്കെ ഇവിടെ ആസ്വദിക്കാം. കൂടാതെ ജോയല്‍ ഓസ്റ്റിന്‍ പാസ്റ്റര്‍ ആയിരിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ ചര്‍ച്ചായ ലേയ്ക് വുഡ് ചര്‍ച് , ഗ്രീന്‍വേ പ്ലാസാ സമുച്ചയത്തില്‍ തന്നെയാണ്. ആഴ്ചയില്‍ ഏകദേശം 52,000 വിശ്വാസികള്‍ ആരാധനയില്‍ പങ്ക് ചേരുന്ന പ്രശസ്തമായ ചര്ച്ചാണിത് .
ഹില്‍ട്ടണ്‍ ഹോട്ടല്‍ ഹ്യൂസ്റ്റണ്ഗ്രീന്വേ പ്ലാസയിലെ ഡബിള്‍ട്രീയില്‍ താമസിച്ചു പരിസരവും, ആധുനിക സൗകര്യങ്ങളും ടെക്സസിന്റെ ഊഷ്മളമായ സ്വാഗതവും ആസ്വദിക്കാന്‍ അതിഥികള്‍ക്ക് സാധിക്കും. ഇത് ദൂരെനിന്നെത്തുന്നവര്‍ക്ക് പുത്തന്‍അനുഭവമായിരിക്കും.
ഹോട്ടലില്‍നിന്ന് ഡൗണ്‍ ടൗണിലേക്കും ഗലേരിയയിലേക്കും പ്രവേശിക്കാം. ഷോപ്പിംഗ്, റെസ്റ്റോറന്റുകള്‍, വിനോദ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഗലേരിയയില്‍ ലഭിക്കും.
ഡൗണ്ടൗണ് ആകാശത്തിന്റെയും റിവര്‍ ഓക്ക്സിന്റെയും കാഴ്ചകള്‍ നല്കുന്ന ഫ്ളോര്ടുസീലിംഗ് വിന്‍ഡോകള്‍ ഹോട്ടലിന്റെ പ്രത്യേകതയാണ്. പ്ലഷ് ഫര്‍ണിഷിംഗ്, ഗ്രാനൈറ്റ് വാനിറ്റികളുള്ള ആഡംബര കുളിമുറി എന്നിവ ഉള്‍പ്പെടുന്നതാണു മുറികള്‍. 24മണിക്കൂര്‍ ആധുനിക ഫിറ്റ്നസ് സെന്റര്‍, ഹീറ്റഡ് ഔട്ട്ഡോര്‍ പൂള്, ഓണ്‍സൈറ്റ് റെസ്റ്റോറന്റുകള്‍ എന്നിവയും ഇവിടെയുണ്ട്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply