Flash News

തൃശ്ശൂര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ ഓണം കേരള തനിമയില്‍ പ്രൗഢഗംഭീരമായി

September 5, 2019 , എ.സി. ജോര്‍ജ്ജ്

3-Thrissur Association Onam photo 1ഹ്യൂസ്റ്റന്‍: തൃശ്ശൂര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്റെ ഓണഘോഷങ്ങള്‍കേരള തനിമയില്‍ വര്‍ണ്ണശബളവും ആകര്‍ഷകവും പ്രൗഢഗംഭീരവുമായി. ടാഗ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ അസ്സോസിയേഷന്റെ പ്രഥമഓണാഘോഷം ആഗസ്റ്റ് 31-ാം തീയതി രാവിലെ ഹ്യൂസ്റ്റനിലെ മിസൗറിസിറ്റിയിലുള്ള സെന്റ്‌ജോസഫ് സീറോ മലബാര്‍ കത്തോലിക്കാചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ അരങ്ങേറി.

പരമ്പരാഗത കേരളീയ ഓണക്കാല വസ്ത്രധാരികളായെത്തിയഹ്യൂസ്റ്റനിലെ തൃശ്ശൂര്‍ നിവാസികള്‍ ഓഡിറ്റോറിയത്തില്‍ ആഘോഷത്തിന്റെയും ആമോദത്തിന്റെയും തരംഗമാലകള്‍സൃഷ്ടിച്ചു. തൃശ്ശൂര്‍മലയാളിമങ്കമാര്‍അതികമനീയമായിഓണപ്പൂക്കളംഒരുക്കിയിരുന്നു. ഓണത്തിന്റെ പുരാണ പ്രതീകമായ പ്രജാവത്സലന്‍ മാവേലിത്തമ്പുരാനെ താലപ്പൊലിയും കൊട്ടും കുരവയുമായി ആദ്യമെ സ്റ്റേജിലേക്കാനയിച്ചു. മാവേലിത്തമ്പുരാനായി സണ്ണി തോലിയത്ത് വേഷമിട്ടു. വിശിഷ്ടാതിഥികള്‍ ഭദ്രദീപം കൊളുത്തിയതിനു ശേഷം ടാഗ് പ്രസിഡന്റ് ശ്രീമതി ഷീല ചെറുവിന്റെ അദ്ധ്യക്ഷതയില്‍ പൊതുയോഗം ആരംഭിച്ചു. അസ്സോസിയേഷന്‍ സെക്രട്ടറി ബൈജു അമ്പൂക്കന്‍ സ്വാഗത പ്രസംഗം നടത്തി. മാവേലിത്തമ്പുരാന്‍ ഓണസന്ദേശം നല്‍കി. അദ്ധ്യക്ഷ ഷീല ചെറു, ഫോര്‍ട്ട്‌ബെന്റ്കൗണ്ടി ജഡ്ജ്‌ കെ.പി. ജോര്‍ജ്ജ്, സ്റ്റാഫോര്‍ഡ് കൗണ്‍സില്‍മാന്‍ കെന്‍ മാത്യു, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സംഘാടകനുമായ എ.സി. ജോര്‍ജ്ജ്, മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍, ഫോര്‍ട്ട്‌ബെന്റ് കൗണ്ടി കോര്‍ട്ട്ജഡ്ജ് സ്ഥാനാര്‍ത്ഥി സുരേന്ദ്രന്‍ പട്ടേല്‍ തുടങ്ങിയവര്‍ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

തുടര്‍ന്നങ്ങോട്ട് വൈവിദ്ധ്യമേറിയ കലാപരിപാടികള്‍ഓരോന്നായിആസ്വാദകരുടെ നിലക്കാത്ത കൈയ്യടികളുംഹര്‍ഷാരവങ്ങളുമായിഅരങ്ങേറി. ഷീല ചെറു,കഥയും സംഭാഷണവും എഴുതിസംവിധാനം നിര്‍വ്വഹിച്ച “”പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് ഇന്‍ യു.എസ്.എ.” എന്ന ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് കോമഡിസ്കിറ്റ്ചിരിക്കാനും ചിന്തിക്കാനും ഏറെവക നല്‍കി. കോമഡിസ്കിറ്റില്‍മികവാര്‍ന്ന അഭിനയം കാഴ്ചവച്ചവര്‍ സതീഷ്ചിയാരത്ത്, പ്രിന്‍സ് ഇമ്മട്ടി, ലിന്‍ന്റോ ജോസ്, ഷാജി ബാലകൃഷ്ണന്‍, ജോണ്‍സണ്‍ നിക്കോളാസ്, ജോഷിആന്റണി, പ്രദീഷന്‍ പാണഞ്ചേരി, റോജിന്‍ ജേക്കബ്, വര്‍ഗീസ്‌ചെറു, സത്യസതീഷ്, ഷീല ചെറുതുടങ്ങിയവരാണ്. വിവിധ ഗ്രൂപ്പുകളിലായി വൈവിദ്ധ്യമേറിയ സംഘഗാനങ്ങള്‍ ഏവരെയുംഹഠാദാകര്‍ഷിച്ചു.

ഷീല ചെറു സംവിധാനം നിര്‍വ്വഹിച്ച സംഘഗാനങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി പങ്കെടുത്തവര്‍ മിനി പ്രദീഷന്‍, ലക്ഷിഗോപാലകൃഷ്ണന്‍, ബിന്‍സൊ ജോണ്‍, ക്രിസ് പ്രിന്‍സ്, ധനുഷ ശ്യാംസുരേന്ദ്രന്‍, ജിജി സുനില്‍, റെജി അമ്പൂക്കന്‍, റിനി ഡൈജു, ഷൈനി ജയന്‍, ജ്യോതി ഷാജി, ബാലകൃഷ്ണന്‍, ദിവ്യ ലിന്റോ, സത്യാ സതീഷ്, നബീസാ സലീം, അന്‍സിയ സലീം, റാണി ചെറു, ഷീല ചെറു, ജോണ്‍ കാട്ടൂക്കാരന്‍, വില്‍സന്‍ ചെറു, വര്‍ഗീസ്‌ ചെറു, പ്രദീഷന്‍ പാണഞ്ചേരി, ജോണ്‍സണ്‍ നിക്കോളാസ്, സതീഷ്ചിയാരത്ത്തുടങ്ങിയവരാണ്. സലീം അറക്കലും നബീസ സലീമും ചേര്‍ന്ന്അവതരിപ്പിച്ച കോമഡി പ്രകടനവും സദസ്സില്‍ ചിരി പടര്‍ത്തി.

ഷീല ചെറു കോറിയോഗ്രാഫ് നിര്‍വ്വഹിച്ച തിരുവാതിര നൃത്തം കേരള തനിമയില്‍ അതീവ ഹൃദ്യമായി. തിരുവാതിര കളിയില്‍ നബീസ സലീം, റിനി ഡൈജു, റെജി അമ്പൂക്കന്‍, സത്യാ സതീഷ്, ജിജി സുനില്‍, ദിവ്യ ലിന്റോ, ജ്യോതി ഷാജി, ആന്‍സിയാ സലീം, ഷൈനി ജയന്‍, ഷീല ചെറു തുടങ്ങിയവര്‍ പങ്കെടുത്തു. ബോളിവുഡ് ഫ്യൂഷന്‍ നൃത്തം അവതരിപ്പിച്ചവര്‍ ജൂലിയനാ മേരി ചെറു, ഐറിന്‍ ജോണ്‍, ജയപ്രിയ പ്രദീഷന്‍, ക്രിസ്റ്റീന ഷാജു, എവലീന ഷാജു, ഹെലന ജോഷി, സീലിയ ജേക്കബ്, സെലസ്റ്റാ ജേക്കബ് എന്നിവരാണ്. തുടര്‍ന്ന് നടത്തിയ കപ്പിള്‍ ഡാന്‍സില്‍ പങ്കെടുത്തവര്‍ വില്‍സണ്‍ & റാണി ചെറു, സതീഷ് & സത്യാ ചിയാരത്ത്, പ്രദീഷന്‍ & മിനി പാണഞ്ചേരി, സലീം & നബീസ അറക്കല്‍, മിസ്റ്റര്‍ ആന്റ്മിസിസ്ഷണ്‍മുഖം വല്ലശ്ശേരില്‍, രാജേഷ്മൂത്തേടത്ത് & വിദ്യാ രാജേഷ്എന്നിവരാണ്.

പ്രശസ്ത സിനിമാ താരം ദിവ്യാ ഉണ്ണി കൊറിയോഗ്രാഫ് നിര്‍വ്വഹിച്ച ക്ലാസിക്കല്‍ നൃത്തം അവതരിപ്പിച്ചവര്‍ ജൂലിയാനാ മേരി ചെറു, ദേവികാ കാരയില്‍, മന്‍ജു മുരളി, ഖുഷി ഉപാധ്യായ തുടങ്ങിയവരാണ്. ടാഗിലെ പുരുഷകലാകാരന്മാരുടെ ഓണസമൂഹകൈകൊട്ടിക്കളിയും നൃത്തവും അരങ്ങു കൊഴുപ്പിച്ചു. ജയന്‍ അരവിന്ദാക്ഷന്‍, സലീം അറക്കല്‍, ജോഷി ചാലിശേരി, ജേക്കബ് മാത്യൂസ്, ഡൈജു മുട്ടത്ത്, ജോണ്‍ കാട്ടൂക്കാരന്‍, ലിന്റോ ജോസ്, ശ്യാം ശ്രീധരന്‍ എന്നിവര്‍ പുരുഷ കൈകൊട്ടിക്കളിയില്‍ പങ്കെടുത്തു. ലക്ഷ്മി മ്യൂസിക്ആന്റ് ഡാന്‍സ് അക്കാഡമിയില്‍ നിന്ന്‌ ലക്ഷ്മി പീറ്റര്‍, വേണി പീറ്റര്‍ എന്നിവരും, ദേവികാകാരയില്‍ എന്ന കലാകാരിയും അവതരിപ്പിച്ച ക്ലാസിക്കല്‍ നൃത്തനൃത്ത്യങ്ങളും അതീവ ഹൃദ്യമായിരുന്നു.

സിന്ധു സതീഷിന്റെ സിനിമാറ്റിക് ഡാന്‍സ്, ജേക്കബ് മാത്യു, ലിജി മാത്യു, ഷീല ചെറു, സതീഷ്ചിയാരത്ത്എന്നിവരുടെ ഡ്യൂയറ്റ് ഗാനങ്ങള്‍, ഹരിനാരായണന്‍, ലക്ഷ്മി പീറ്റര്‍, ലക്ഷ്മി ഗോപാലകൃഷ്ണന്‍, ജയന്‍ അരവിന്ദാക്ഷന്‍, വേണുഗോപാല്‍, ആന്‍സിയാ സലീം, ശ്യാംസുരേന്ദ്രന്‍, സലീംഅറക്കല്‍എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ അത്യന്തംആസ്വാദ്യകരമായിരുന്നു.

പരിപാടികളുടെ പര്യവസാനം വിഭവസമൃദ്ധമായ ഓണസദ്യയോടെയായിരുന്നു. പൂരങ്ങളുടെ പൂരം ആഘോഷിക്കുന്ന തൃശ്ശൂരില്‍ വേരുകളുള്ള ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ നിവാസികളുടെ ഗതകാലസ്മരണകളും ഗൃഹാതുരചിന്തകളും മനസ്സില്‍ താലോലിച്ചുകൊണ്ട്തൃശ്ശൂര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഹ്യൂസ്റ്റന്‍ (ടാഗ്) സ്ഥാപിതമായശേഷമുള്ള പ്രഥമ ഓണം 2019 ന് തിരശ്ശീലവീണു. അടുത്ത കൊല്ലത്തെ ഓണത്തിനു കാണാമെന്ന ശുഭപ്രതീക്ഷയുമായി മാവേലി മന്നനും മടക്കയാത്രയായി.

4-Thrissur Association Onam photo 2 5-Thrissur Association Onam photo 3 6-Thrissur Association Onam photo 4 7-Thrissur Association Onam photo 5 8-Thrissur Association Onam photo 6 10-Thrissur Association Onam photo 8 11-Thrissur Association Onam photo 99-Thrissur Association Onam photo 7


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top