ശബരിമലയില്‍ പ്രത്യേക നിയമനിര്‍മാണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; വാര്‍ത്ത നിഷേധിച്ച് മന്ത്രി

kadakampallyന്യൂഡല്‍ഹി: ശബരിമലയില്‍ പ്രത്യേക നിയമനിര്‍മാണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ശബരിമലയുടെ ഭരണകാര്യങ്ങളില്‍ ഉള്‍പ്പെടെ നിയമനിര്‍മാണം കൊണ്ടുവരാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ നിലവിലെ ഭരണസംവിധാനം മാറ്റുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വെളിപ്പെടുത്തിയിട്ടില്ല.

ശബരിമലയുമായി ബന്ധപ്പെട്ട ഒരു ഹര്‍ജി പരിഗണിക്കവേ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ ജയതി ഗുപ്തയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ജസ്റ്റിസ് രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി നാലാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചിട്ടുണ്ട്.
എന്നാല്‍ ശബരിമല ക്ഷേത്രത്തിന്റെ ഭരണത്തിനായി നിലവിലുള്ള സ്ഥിതി മാറ്റുന്നതിനെ കുറിച്ച് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതോറിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. കോടതിയില്‍ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട ഒരു സത്യവാങ്മൂലവും നല്‍കിയിട്ടില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

Print Friendly, PDF & Email

Leave a Comment