ന്യൂയോര്‍ക്ക്: പ്രകൃതി സംരക്ഷണം സര്‍ക്കാര്‍ വിചാരിച്ചാല്‍ മാത്രം ചെയ്യാവുന്ന കാര്യമല്ലന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. ജനകീയ പങ്കാളിത്തത്തോടെയേ ഇത് സാധ്യമാകൂ. മഹിമയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലെ വിവിധ സംഘടനകള്‍ നല്കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു കുമ്മനം.
കേരളത്തിലെ നദികളെ സംരക്ഷിക്കാന്‍ ജനകീയ പദ്ധതി തയ്യാറാക്കിയതായും കുമ്മനം പറഞ്ഞു. മഹിമ പ്രസിഡന്റ് മഹാദേവ ശര്‍മ്മ, സെക്രട്ടറി ഡോ. ഉണ്ണികൃഷ്ണന് തമ്പി, നായര്‍ ബനവലന്റ് അസോസിയേഷന് പ്രസിഡന്റ് റാം ദാസ് കൊച്ചുപറമ്പില്‍, സെക്രട്ടറി ഗോപിനാഥ കുറുപ്പ്, ട്രഷറര്‍ നരേന്ദ്രന് നായര്‍, കെ എച്ച് എന്‍ എ നേതാക്കളായ ബാഹുലേയന്, ടി എന്‍ നായര്‍, ഡോ. എകെബി പിള്ള, കോണ്‍സിലര്‍ ദേവദാസന് നായര്‍ തുടങ്ങി നിരവധി പേര് കുമ്മനത്തെ സ്വീകരിക്കാനെത്തി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് കുമ്മനത്തെ സമ്മേളന വേദിയിലേക്ക് ആനയിച്ചത്. പി ശ്രീകുമാര്‍, രഞ്ജിത് കാര്ത്തികേയന് എന്നിവരും കുമ്മനത്തിനൊപ്പം ഉണ്ടായിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply