- Malayalam Daily News - https://www.malayalamdailynews.com -

കൂറുമാറുമെന്ന് സംശയം; അഭയക്കേസിൽ സാക്ഷിവിസ്താരം മുടങ്ങി

Sister_Abhaya

തിരുവനന്തപുരം:  സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ  തിരുവനന്തപുരം സിബിഐ കോടതിയിൽ നടന്നു കൊണ്ടിരിക്കുന്ന സാക്ഷിവിസ്താരം ശനിയാഴ്ച മുടങ്ങി. ശനിയാഴ്ച വിസ്തരിക്കേണ്ടിയിരുന്ന മൂന്ന് സാക്ഷികളെ കൂറുമാറുമെന്ന സംശയത്തെ തുടർന്ന് സാക്ഷിപ്പട്ടികയിൽ നിന്നും ഒഴിവാക്കാൻ സിബിഐ ആവശ്യപ്പെടുകയായിരുന്നു. 36-ാം സാക്ഷി സിസ്റ്റർ വിനിത, 37-ാം സാക്ഷി സിസ്റ്റർ ആനന്ദ്, 39 -ാം സാക്ഷി സിസ്റ്റർ ഷെർളി എന്നിവരെയാണ് സാക്ഷിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടത്.

കേസിൽ നാല് സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കേണ്ടിയിരുന്നത്. പക്ഷെ കോടതി നടപടി തുടങ്ങിയതിന് പിന്നാലെ മൂന്ന് പേർ കൂറുമാറുമെന്ന സംശയമുണ്ടെന്നും ഇവരെ സാക്ഷിപ്പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും സിബിഐ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. അഭിഭാഷകൻറെ ആവശ്യം കോടതി അംഗീകരിച്ചു. ഒഴിവാക്കിയവരോടൊപ്പം ഇന്ന് ഹാജരായ 38-ാം സാക്ഷി സിസ്റ്റർ ക്ലാര എന്നറിയപ്പെട്ടിരുന്ന മിനി പീറ്ററെ ഈ മാസം 16ന് വിസ്തരിക്കും.

കേസിൽ ഇതുവരെ നാല്  സാക്ഷികളാണ് കൂറുമാറിയത്. നാലാം സാക്ഷിയായ സഞ്ജു പി മാത്യു, ഇരുപത്തിയൊന്നാം സാക്ഷി നിഷാ റാണി, ഇരുപത്തിമൂന്നാം സാക്ഷിയായ അച്ചാമ്മ, അൻപതാം സാക്ഷി സിസ്റ്റർ അനുപമ എന്നിവരാണ് വിചാരണയ്ക്കിടെ കൂറുമാറിയത്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]