ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് മൈക്കാവ് ക്ഷീരോല്‍പ്പാദക സംഘത്തിന് സമ്മാനിച്ചു

caliകോഴിക്കോട്: കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് മൈക്കാവ് ക്ഷീരോല്‍പാദക സഹകരണ സംഘത്തിന് മന്ത്രി എ.കെ ശശീന്ദ്രന്‍ സമ്മാനിച്ചു. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.

ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സഹകരണ സംഘം പ്രസിഡന്റ് വി.കെ ജോസ് അവാര്‍ഡ് ഏറ്റുവാങ്ങി. കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ബാങ്ക് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പുരസ്‌കാര ജേതാക്കള്‍ക്ക് സഹകരണ ബാങ്ക് ഡയറക്ടര്‍ അഡ്വ. ടി.എം വേലായുധന്‍ ബഹുമതി പത്രം സമര്‍പ്പിച്ചു.

ബാങ്ക് ചെയര്‍മാന്‍ ജി.നാരായണൻ കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഡയറി ഡെവലപ്പ്‌മെന്റ് ഡിപ്പാര്‍ട്ടുമെന്റ് അസി. ഡയറക്ടര്‍ രശ്മി, സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍ എന്‍.എം ഷീജ, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍, സിപിഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. പി.എം നിയാസ് എന്നിവര്‍ സംസാരിച്ചു. അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ പി. ദാമോദരന്‍ സ്വാഗതവും ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment