ഡാളസ്സില്‍ സോഷ്യല്‍ സെക്യൂരിറ്റി സെമിനാര്‍ സംഘടിപ്പിച്ചു

ssa1ഡാളസ് : ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്‌സ്ഷിപ്പ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഡാളസ്സില്‍ സോഷ്യല്‍ സെക്യൂരിറ്റി സെമിനാര്‍ സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 7ന് നടന്ന സെമിനാറില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ പബ്ലിക് അഫയേഴ്‌സ് സ്‌പെഷലിസ്റ്റ് ആന്‍ജി ഹൊക്വങ്ങ് സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങളെകുറിച്ചു ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക് ആവശ്യമായ വിജ്ഞാനം പകര്‍ന്നു നല്‍കി. സോഷ്യല്‍ സെക്യൂരിറ്റിയെ കുറിച്ചു ഓഡിയന്‍സില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ആന്‍ജി മറുപടി നല്‍കി. നൂറോളം പേര്‍ സെമിനാറില്‍ പങ്കെടുത്തു.

ഇന്ത്യന്‍ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനുള്ള ഇത്തരം സെമിനാറുകള്‍ കൂടുതല്‍ സംഘടിപ്പിക്കുമെന്ന് ഫ്രണ്ട്‌സ്ഷിപ്പ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ.പ്രസാദ് തോട്ടക്കൂറ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.

മിഷിഗന്‍ സംസ്ഥാന നിയമസഭാംഗം പദ്മ കുപ്പ സെമിനാറില്‍ മുഖ്യാതിഥിയായിരുന്നു. ഐ.എ.എഫ്.സി.യുടെ പ്രവര്‍ത്തനങ്ങളെ പദ്മ പ്രത്യേകം അഭിനന്ദിച്ചു. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തയ്യാബ് കുന്നന്‍വാല, വൈസ് പ്രസിഡന്റ് റാവു കല്‍വാല തുടങ്ങിയവര്‍ സെമിനാറിന് നേതൃത്വം നല്‍കി. പങ്കെടുത്തവര്‍ക്കെല്ലാം ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു.

ssa2 ssa3 ssa

Print Friendly, PDF & Email

Related News

Leave a Comment