Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

തോമസുകുട്ടി ബ്രദര്‍ റോമില്‍ ശുശ്രൂഷിക്കുന്നു

November 7, 2019 , ജോയിച്ചന്‍ പുതുക്കുളം

thomasകേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക സഭയും (മെഗാ ചര്‍ച്ച്) ലോകത്തില്‍ അതിവേഗം വളരുന്ന സഭകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതും ആയ കോട്ടയം ആസ്ഥാനമായ സ്വര്‍ഗ്ഗീയവിരുന്നിന്റെ (ഹെവന്‍ലി ഫീസ്റ്റ്) പാസ്റ്ററും അനുഗ്രഹീത ദൈവ വചന അധ്യാപകനും ഈ നൂറ്റാണ്ടില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ വിവിധ ഭാഷക്കാരുടെ ഇടയില്‍ ദൈവം അതിശക്തമായി ഉപയോഗിക്കുന്നതും ആയ ഡോ. തോമസ് ഏബ്രഹാം (തോമസുകുട്ടി ബ്രദര്‍) ഈയാഴ്ച റോം നഗരത്തില്‍ ദൈവവചനം ശുശ്രൂഷിക്കുന്നതും, രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

മരുഭൂമിയില്‍ പുതുമഴയില്‍ സന്തോഷിക്കുന്ന ഭൂമിയുടെ അനുഭവം ആയിരുന്നു ഇക്കഴിഞ്ഞയാഴ്ച തോമസുകുട്ടി ബ്രദറിന്റെ ജര്‍മ്മനി മീറ്റിംഗ്. അനേകര്‍ പങ്കെടുത്ത മീറ്റിംഗില്‍, അനേകം ജര്‍മ്മന്‍ ഭാഷക്കാരും പങ്കെടുത്തു.

ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അനേകം മലയാളികള്‍ ഈ യോഗത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു.

റോമിലും ജര്‍മ്മനിയിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന തോമസുകുട്ടി ബ്രദറിന്റെ മീറ്റിംഗുകള്‍ പങ്കെടുത്ത അനേകരുടെ പ്രത്യേക ക്ഷണപ്രകാരം ആണ് ഈവര്‍ഷവും മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.

റോമിലെ മീറ്റിംഗിനുശേഷം ലണ്ടന്‍, സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലന്‍ഡ് തുടങ്ങിയ നഗരങ്ങളിലെ ഹെവന്‍ലി ഫീസ്റ്റ് യോഗങ്ങളിലും തോമസുകുട്ടി ബ്രദര്‍ ശുശ്രൂഷിക്കുന്നതാണ്.

2016-ല്‍ അമേരിക്കയിലെ പ്രമുഖ നഗരങ്ങളായ ന്യൂയോര്‍ക്ക്, ചിക്കാഗോ, ഫിലാഡല്‍ഫിയ, ഡാളസ് എന്നിവിടങ്ങളില്‍ നടത്തിയ മീറ്റിംഗ് അനേകര്‍ക്ക് അനുഗ്രഹപ്രദമായിരുന്നു.

കോട്ടയത്ത് സ്വര്‍ഗ്ഗീയ വിരുന്നില്‍ തങ്കു ബ്രദറിന്റേയും, തോമസുകുട്ടി ബ്രദറിന്റേയും പ്രത്യേക ആത്മീക ശിക്ഷണത്തില്‍ പരിശീലനം ലഭിച്ച ശുശ്രൂഷകരാണ് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ സ്വര്‍ഗ്ഗീയ വിരുന്നിന്റെ സഭയ്ക്ക് നേതൃത്വം നല്‍കുന്നത്.

2020-ല്‍ ന്യൂയോര്‍ക്ക്, ചിക്കാഗോ, ഹൂസ്റ്റണ്‍, ഡാളസ്, ലോസ്ആഞ്ചലസ് എന്നിവടങ്ങളില്‍ ക്രമീകരിച്ചിരിക്കുന്ന തോമസുകുട്ടി ബ്രദറിന്റെ മീറ്റിംഗിനുള്ള ക്രമീകരണങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.theheavenlyfeast.org


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top