നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് തോക്കുകള്‍ പിടികൂടി

images_5കൊച്ചി: ദുബായിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍നിന്ന് ആറ് തോക്കുകള്‍ പിടികൂടി. പാലക്കാട് സ്വദേശിയില്‍ നിന്നാണ് കസ്റ്റംസ് തോക്കുകൾ പിടികൂടിയത്. പിടിച്ചെടുത്ത തോക്കുകള്‍ ബാലിസ്റ്റിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പല ഭാഗങ്ങളാക്കി ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു തോക്കുകള്‍. എന്നാൽ യാത്രാരേഖകളില്‍ തോക്കുകൾ കൊണ്ടുവരുന്നതായി രേഖപ്പെടുത്തിയിരുന്നില്ല. യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. ഇവ എയര്‍ഗണ്‍ ആണെന്നും പാലക്കാട് ഭാഗത്തെ സ്വകാര്യ ക്ലബ്ബിലേയ്ക്ക് കൊണ്ടുവന്നതാണെന്നുമാണ് ഇയാള്‍ ചോദ്യംചെയ്യലില്‍ പറഞ്ഞത്. കേരളത്തിലെ മാവോയിസ്റ്റ് സാന്നിദ്ധ്യത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു.


Print Friendly, PDF & Email

Related News

Leave a Comment