ശിവസേന വഴങ്ങുന്ന മട്ടില്ല; അനുനയ ശ്രമവുമായി ആര്‍ എസ് എസ്; മഹാരാഷ്ട്രയില്‍ രാഷ്‌ട്രീയ പ്രതിസന്ധി

sivasenaമുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കാലാവധി അവസാന മണിക്കൂറുകളിലേക്ക് കടക്കവേ, സര്‍ക്കാര്‍ രൂപീകരണം എങ്ങുമെത്തിയില്ല. ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന ശിവസേനയെ അനുനയിപ്പിക്കാന്‍ വേണ്ടി ഇപ്പോള്‍ ആര്‍എസ്എസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആര്‍എസ്എസിന്റെ ദൂതന്‍ ഉദ്ദവ് താക്കറയുടെ കുടുംബ വീടായ മാതോശ്രീയിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തി.

അതേസമയം മുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ശിവസേന. അധികാരം നഷ്ടമായാലും വീണ്ടും ജനവിധി തേടേണ്ടി വന്നാലും മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് ശിവസേന അറിയിച്ചു. ബിജെപിയെ പേടിച്ച് എംഎല്‍എമാരെ റിസോര്‍ട്ടിലൊളിപ്പിച്ചും സമവായ ചര്‍ച്ചകള്‍ക്കുള്ള വാതിലുകള്‍ അടച്ചും കനത്ത സമ്മര്‍ദ്ദമാണ് ശിവസേന ഉയര്‍ത്തുന്നത്. എന്നാല്‍ മുഖ്യമന്ത്രി പദവി ഒഴിച്ച് മറ്റേത് വിഷയത്തിലും വിട്ടുവീഴ്ച ചെയ്യാമെന്നാണ് ബിജെപിയും നിലപാടെടുത്തിരിക്കുന്നത്.

അതേസമയം ശിവസേന എംഎല്‍എമാരുടെ യോഗം ഇന്ന് ചേരും. എല്ലാ എംഎല്‍എമാരോടും മുംബൈയിലെത്താന്‍ ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ വൈകിട്ട് നാല് മണിവരെ നിലവിലെ നിയമസഭയ്ക്ക് കാലാവധിയുണ്ടെന്ന് രാജ്ഭവന്‍ അറിയിച്ചു. അതിന് മുമ്പും ശേഷവും സര്‍ക്കാര്‍ രൂപീകരിക്കാനായി കക്ഷികളെ ക്ഷണിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയും. ആരും സര്‍ക്കാര്‍ രൂപീകരിക്കില്ലെന്ന് ഉറപ്പായാലാണ് രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുക. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും വരെ ഫട്‌നാവിസ് തന്നെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടും.Print Friendly, PDF & Email

Related News

Leave a Comment