ന്യൂഡല്‍ഹി: ഏറെ നാള് നീണ്ടു നി അയോധ്യ കേസിന് പരിസമാപ്തി കുറിക്കുന്ന വിധി പ്രസ്താവിക്കുന്നത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അംഗ സുപ്രീം കോടതി ബഞ്ചാണ്. നവംബര്‍ 9 ന് രാവിലെ 10.30 ഓടെയാണ് വിധി പ്രസ്താവം തുടങ്ങുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അബ്ദുള്‍ നസീര്‍ എിവരടങ്ങുന്ന ഈ ബെഞ്ച് നാല്പതു ദിവസം തുടര്‍ച്ചയായി വാദം കേട്ടശേഷം കഴിഞ്ഞ ഒക്ടോബര്‍ 16ന് വാദം അവസാനിപ്പിച്ച് വിധി പറയാന്‍ വേണ്ടി കേസ് മാറ്റിവെക്കുകയായിരുന്നു. വിധി പ്രസ്താവിക്കുന്ന അഞ്ച് ജഡ്ജിമാര്‍ക്കും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്
സുപ്രീം കോടതിയുടെ നാല്പത്തിയാറാമത്തെ ചീഫ് ജസ്റ്റിസ് ആണ് രഞ്ജന്‍ ഗൊഗോയ്. 2018 ഒക്ടോബര്‍ മാസത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയില്‍ നിന്ന് സ്ഥാനമേറ്റെടുത്ത ഗൊഗോയ് നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യത്തെ ജഡ്ജിയാണ്. 1978 ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത അദ്ദേഹം ഗുവാഹത്തി ഹൈക്കോടതിയില്‍ നിരവധി വര്‍ഷം കേസുകള്‍ വാദിച്ചു. 2001 ഫെബ്രുവരി 28 ന് സ്ഥിരം ജഡ്ജിയായി. അതിനു ശേഷം പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലും പ്രവര്‍ത്തിച്ചു. 2012 ഏപ്രിലില്‍ സുപ്രീം കോടതിയിലെത്തി. നവംബര്‍ 17 ന് താന്‍ വിരമിക്കുന്നതിന് മുന്‍പ് തന്നെ അയോധ്യ കേസില്‍ വിധി പ്രസ്താവിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ജസ്റ്റിസ് എസ്.എ ബോബ്ഡെ
ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സ്ഥാനമൊഴിയുമ്പോള്‍ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ചുമതലയേല്‍ക്കും. 2000 ല്‍ മുംബൈ കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി ചേര്‍ന്ന ബോബ്ഡെ രണ്ടു വര്‍ഷത്തിനുള്ളില്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി. 2013 ഏപ്രിലിലാണ് അദ്ദേഹം സുപ്രീം കോടതിയിലെത്തുന്നത്. ചീഫ് ജസ്റ്റിസ് ആയിക്കഴിഞ്ഞ ശേഷവും ഒന്നര വര്‍ഷത്തോളം സര്‍വീസ് അദ്ദേഹത്തിന് പിന്നെയും അവശേഷിക്കും. നിയമത്തിനു പുറമെ ബൈക്ക് റേസിങ്ങിലും കമ്പമുള്ളയാളാണ് ജസ്റ്റിസ് എസ്.എ ബോബ്ഡെ.

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
മുന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസും ഏറ്റവും അധികകാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ച ജഡ്ജിയുമായ ചീഫ് ജസ്റ്റിസ് വൈ.വി ചന്ദ്രചൂഡിന്റെ മകനാണ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് എ ഡി.വൈ ചന്ദ്രചൂഡ്. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സില്‍ നിന്ന് ഗണിതത്തില്‍ ബിരുദം. മുന്‍കാലങ്ങളിലെ കാലഹരണപ്പെട്ട പല കോടതി വിധികളും തിരുത്തിയെഴുതിയ പ്രസിദ്ധിയും അദ്ദേഹത്തിനുണ്ട്. അതില്‍ ചില കേസുകളിലെ വിധി എഴുതിയത് അച്ഛന് വൈ.വി ചന്ദ്രചൂഡ് തയൊയിരുന്നു എന്നതും കൗതുകകരമായ ഒരു വസ്തുതയാണ്. അവിഹിതബന്ധങ്ങള്‍, സ്വകാര്യതയ്ക്കുള്ള അവകാശം തുടങ്ങിയ പല കേസുകളിലെയും വിധികളുണ്ട് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതായി.

ജസ്റ്റിസ് അശോക് ഭൂഷണ്
1979ല്‍ അലഹബാദ് ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ആയി അഭിഭാഷകവൃത്തിക്ക് തുടക്കമിട്ട അശോക് ഭൂഷണ്, 2001ലാണ് ജഡ്ജിയായി ഉയര്‍ത്തപ്പെടുന്നത്. കേരള ഹൈക്കോടതിയില്‍ ജഡ്ജിയും പിന്നീട് ചീഫ് ജസ്റ്റിസും ആയിരുന്നിട്ടുണ്ട്. 2016 മെയ് 13നാണ് ജസ്റ്റിസ് അശോക് ഭൂഷണ് സുപ്രീം കോടതിയിലെത്തുന്നത്.

ജസ്റ്റിസ് അബ്ദുള്‍ നസീര്‍
1983 ഫെബ്രുവരിയില്‍ കര്‍ണാടക ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ആയി തുടങ്ങി. അവിടെ രണ്ടുപതിറ്റാണ്ടോളം കേസുകള്‍ വാദിച്ചിട്ടുണ്ട് അബ്ദുള്‍ നസീര്‍. 2003ല്‍ അഡീഷണല്‍ ജഡ്ജായി സ്ഥാനക്കയറ്റം കിട്ടിയ അദ്ദേഹം അടുത്ത വര്‍ഷം സ്ഥിരം ജഡ്ജിയായി. 2017 ഫെബ്രുവരി 17നാണ് അദ്ദേഹം സുപ്രീം കോടതിയിലേക്കെത്തുന്നത്. ഓഗസ്റ്റ് 2017ല്‍ ജസ്റ്റിസ് കെഹറും ജസ്റ്റിസ് അബ്ദുള്‍ നസീറും ചേര്‍ന്ന് പുറപ്പെടുവിച്ച മുത്തലാഖ് വിധി വിവാദമായിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply