Flash News

റെജി ചെറിയാന് ആദരാഞ്ജലികള്‍ അര്‍പ്പണം അര്‍ത്ഥവത്വവും ശ്രദ്ധേയവുമായി

November 9, 2019 , ഡൊമിനിക് ചക്കോനാല്‍

regi10നവംബര്‍ 1 ന് ബെര്‍ക്മാര്‍ ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ അമ്മയുടെ മുന്‍ പ്രസിഡന്‍റ്, സ്ഥാപക നേതാവ്, സമുദായ സ്നേഹിയും ആയിരുന്ന റെജി ചെറിയാനെ ഓര്‍മ്മിക്കുകയും, ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.

ചടങ്ങില്‍ ഭാര്യ ആനി ചെറിയാന്‍, മകള്‍ ലീന ചെറിയാന്‍, മകന്‍ അലന്‍, കുടുംബ സുഹൃത്തായ സണ്ണി തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു. വിശിഷ്ടാതിഥികളായി എത്തിയ ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍ (ഡാളസ്), മുന്‍ ഫോമാ പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറ (ചിക്കാഗോ), ഫോമാ ചെയര്‍മാന്‍ ബിജു തോമസ് ലൗസോണ്‍ (ടെക്സസ്), പൂരം മെഗാ ഷോ സ്പോണ്‍സര്‍ എബ്രഹാം വര്‍ഗീസ് (ഫ്ലോറിഡ), സിജു ഫിലിപ്പ് എന്നിവര്‍ മനസ്സു തുറന്നു റെജി ചെറിയാനെ അനുസ്മരിച്ചു.

‘അമ്മ’യെന്ന മഹത്തായ പ്രസ്ഥാനത്തെ സ്വന്തം അമ്മയെ പോലെ സ്നേഹിക്കുകയും പോറ്റുകയും കാത്തുരക്ഷിക്കുകയും, നല്ല നിലയില്‍ എത്തിച്ചേര്‍ക്കുകയും ചെയ്ത ഒരു മഹത്തായ സാമൂഹ്യ സ്നേഹിയാണ് റെജി ചെറിയാന്‍. നമ്മുടെ റെജിച്ചായന്‍ ബാക്കിവെച്ച പല സ്വപ്നങ്ങള്‍ വിജയകരമായി പൂവണിയിക്കുവാന്‍ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ‘അമ്മ’ എന്ന അസ്സോസിയേഷന് ഉണ്ടാകണം എന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

regi regi1 regi2 regi3 regi4 regi5 regi6 regi7 regi8 regi9 regi11


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top