Flash News

ഡോ. മാരിയോ ജോസഫിന്റെ കുടുംബവിശുദ്ധീകരണ ധ്യാനം ഹൂസ്റ്റണില്‍

November 11, 2019 , ഡോ. ജോര്‍ജ് എം കാക്കനാട്ട്

mcms-8-2ഹൂസ്റ്റണ്‍: അമേരിക്കന്‍ മണ്ണിലെ മലയാളി വിശ്വാസസമൂഹത്തിന് പുത്തന്‍ ആത്മീയ ഉണര്‍വ് പകരാന്‍ കുടുംബവിശുദ്ധീകരണ ധ്യാനം. നവംബര്‍ 14 മുതല്‍ 17 വരെ ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ നടക്കുന്ന ധ്യാനം നയിക്കുന്നത് പ്രശസ്ത വചനപ്രഘോഷകനും മുരിങ്ങൂര്‍ ഡിവെന്‍ ധ്യാനകേന്ദ്രത്തിലെ ഫിലോകാലിയ റിട്രീറ്റ് ഡയറക്ടറുമായ ഡോ. മാരിയോ ജോസഫ് ആണ്.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ വെകുന്നേരം ആറു മുതല്‍ രാത്രി പത്തുവരെയും ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വെകുന്നേരം നാലുവരെയുമാണ് ധ്യാനം നടക്കുന്നത്. ധ്യാനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, സഹവികാരി ഫാ. രാജീവ് വലിയവീട്ടില്‍ എന്നിവര്‍ അറിയിച്ചു. ഈ കാലഘട്ടത്തിന്റെ ആവശ്യമായ, വചനത്തില്‍ അധിഷ്ഠിതമായ കുടുംബവിശുദ്ധീകരണം ലക്ഷ്യമാക്കിയുള്ള ഈ ധ്യാനം വിശ്വാസികള്‍ക്ക് ഒരു പുത്തന്‍ അനുഭവമാകും. ക്രിസ്തുവിനെ കുടുംബത്തിന്റെ നാഥനായി പ്രതിഷ്ഠിക്കുവാനും പൂര്‍വികരിലൂടെ ലഭിച്ച വിശ്വാസ പുതുതലമുറയ്ക്കു പകര്‍ന്നു നല്‍കാനും കുടുംബ വിശുദ്ധീകരണ ധ്യാനം സഹായകമാകും.

ക്രിസ്തുമതത്തില്‍ ആകൃഷ്ടനായി ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്ത്യാനിയായ ഡോ. മരിയോ ജോസഫ് ഇന്ന് ഇന്ത്യയ്ക്കകത്തും പുറത്തും അറിയപ്പെടുന്ന വചന പ്രഘോഷകനാണ്. ഖുറാനില്‍ നിന്ന് അറിഞ്ഞ യേശുക്രിസ്തുവിനെ തേടിയുള്ള അദ്ദേഹത്തിന്റെ യാത്ര അദ്ദേഹത്തെ ക്രിസ്തുവിലേക്ക് അടുപ്പിക്കുകയായിരുന്നു. പരിശുദ്ധ മാതാവിന്റേയും യൗസേപ്പിതാവിന്റേയും പേരുകള്‍ ചേര്‍ത്താണ് അദ്ദേഹം മാരിയോ ജോസഫ് എന്ന പേര് സ്വീകരിച്ചത്. താന്‍ തിരിച്ചറിഞ്ഞ ക്രിസ്തുവിന്റെ വചനം ഇന്ന് ലോകത്തിനു മുന്നില്‍ ഉറക്കെ പ്രഘോഷിക്കുകയാണ് ഡോ. മാരിയോ ജോസഫ്.

ധ്യാനത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരുമായി ബന്ധപ്പെടുക. ഫോണ്‍: 5182537227 (ജോജി ജോസ്), 4097489710 (ജോസ് കണ്ടത്തിപ്പറമ്പില്‍), 8326207417 (സണ്ണി ടോം), 7134985707 (തരുണ്‍ മത്തായി).



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top