ട്രിനിറ്റി മാര്‍ത്തോമ്മ ഇടവക കണ്‍‌വന്‍ഷന്‍ നവംബര്‍ 15 മുതല്‍ 17 വരെ

Rev.Dr.Martin Alfonseഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ ഈ വര്‍ഷത്തെ കണ്‍‌വന്‍ഷന്‍ യോഗങ്ങള്‍ നവംബര്‍ 15,16,17 (വെള്ളി, ശനി, ഞായര്‍ ) തീയതികളില്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വെച്ച് (5810, Alemda Genoa Rd, Houston,TX 77048) നടത്തും. പ്രശസ്ത കണ്‍‌വന്‍ഷന്‍ പ്രാസംഗികനും വേദപണ്ഡിതനുമായ റവ. ഡോ. മാര്‍ട്ടിന്‍ അല്‍ഫോന്‍സ് ദൈവചന പ്രഘോഷണം നടത്തും.

വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്കും ശനിയാഴ്ച വൈകുന്നേരം 6.45 നും യോഗങ്ങള്‍ ആരംഭിക്കും. 16 ശനിയാഴ്ച രാവിലെ 10 മുതല്‍ 12 വരെ യുവതീയുവാക്കള്‍ക്കായി പ്രത്യേക ധ്യാനയോഗവും ക്രമീകരിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 8:30 നു ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷയോടനുബന്ധിച്ചു കണ്‍‌വന്‍ഷന്റെ സമാപന പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ കുര്‍ബാനക്ക് സഭയിലെ സീനിയര്‍ വൈദികരിലൊരാളായ റവ. ഡോ. കെ.എ. എബ്രഹാം മുഖ്യകാര്‍മ്മികത്വം വഹിക്കും.

കണ്‍‌വന്‍ഷനോടനുബന്ധിച്ചു ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

മാര്‍ത്തോമ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തപ്പെടുന്ന ലോകപ്രസിദ്ധ മാരാമണ്‍ കണ്‍‌വന്‍ഷന്റെ പ്രസംഗവേദിയിലെ സ്ഥിര സാന്നിധ്യമായ മാര്‍ട്ടിന്‍ അല്‍ഫോന്‍സിന്റെ ആഴമേറിയ ദൈവവചനചിന്തകളെ ശ്രവിക്കുവാനും കണ്‍‌വന്‍ഷനില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാനും ജാതി മത ഭേദമന്യേ ഏവരെയും ക്ഷണിക്കുന്നുവെന്നു ഇടവക ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ജേക്കബ് പി. തോമസ് (വികാരി) 832 898 8699, റവ. റോഷന്‍ വി. മാത്യൂസ് (അസി. വികാരി) 713 408 7394, ജോജി ജേക്കബ് ( സെക്രട്ടറി) 713 894 7542.

Print Friendly, PDF & Email

Related News

Leave a Comment