വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ കേരളപ്പിറവി ആഘോഷം ശ്രദ്ധേയമായി

WhatsApp Image 2019-11-12 at 9.59.21 AMബഹ്‌റൈന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. കവിതാലാപനം, കേരളനടനം, മലയാള വാക്കുകളുടെ കേട്ടെഴുത്ത്, കഥാവായന എന്നീ വ്യത്യസ്തങ്ങളായ നാടന്‍ കലാപരിപാടികള്‍ കൊണ്ട് പരിപാടി ശ്രദ്ധേയമായി, വേള്‍ഡ് മലയാളി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് മൃദുല ബാലചന്ദ്രന്‍ പരിപാടി നിയന്ത്രിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് എഫ്. എം. ഫൈസലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ സ്വാഗതം പറഞ്ഞു. മുഖ്യാഥിതി പി. ഉണ്ണികൃഷ്ണന്‍ കേരളപ്പിറവി സന്ദേശം നല്‍കി . ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, കെ.സി.എ പ്രസിഡണ്ടും വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റുമായ സേവി മാത്തുണ്ണി, വേള്‍ഡ് മലയാളി മിഡില്‍ ഈസ്റ്റ് വൈസ് ചെയര്‍മാന്‍ ജോഷ്വ മാത്യു, വേള്‍ഡ് മലയാളി ബഹ്‌റൈന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ബാലചന്ദ്രന്‍ കുന്നത്ത്, വൈസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ട്രഷറര്‍ ബിജു മലയില്‍ നന്ദി പറഞ്ഞു.

വനിതാ വിഭാഗം പ്രസിഡന്റ് റ്റിറ്റി വില്‍സണ്‍, സെക്രട്ടറി ഷൈലജാ ദേവി, ലീബാ രാജേഷ്, വിജി എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

WhatsApp Image 2019-11-12 at 9.59.22 AM (1) WhatsApp Image 2019-11-12 at 9.59.22 AM WhatsApp Image 2019-11-12 at 9.59.23 AM

Print Friendly, PDF & Email

Related News

Leave a Comment