Flash News

ഇന്നത്തെ നക്ഷത്ര ഫലം (നവംബര്‍ 12, 2019)

November 12, 2019 , .

what-is-astrology-1024x512അശ്വതി: ഊഹകച്ചവടത്തില്‍ സാമ്പത്തിക നേട്ടമുണ്ടാകും. ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെക്കും. തേടിവന്ന സൗഭാഗ്യം സർവാത്മനാ സ്വീകരിക്കും.

ഭരണി: സുഹൃത്സഹായഗുണം ഉണ്ടാകും. യാത്രാക്ലേശത്താല്‍ നിശ്ചിതസമയത്ത് ഒരു കാര്യവും സാധിക്കുകയില്ല. സമകാലീന സംഭവങ്ങളോടു പ്രതികരിക്കും.

കാര്‍ത്തിക: പുത്രന്‍റെ അമിതചെലവിന് നിയന്ത്രണം ഏര്‍പ്പെടുത്തും. വിതരണമേഖലയില്‍ ഉണർവ് ഉണ്ടാകും. ആഗ്രഹസാഫല്യത്തിനായി അശ്രാന്തപരിശ്രമം വേണ്ടിവരും.

രോഹിണി: നിശ്ചയദാര്‍ഢ്യത്തോടുകൂടി പ്രവര്‍ത്തിച്ചാല്‍ ലക്ഷ്യപ്രാപ്തിയുണ്ടാകും. പ്രവൃത്തി മണ്ഡലങ്ങളില്‍ നിന്നും സാമ്പത്തികപുരോഗതി ഉണ്ടാകും.

മകയിരം: പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ആശയങ്ങള്‍ കണ്ടെത്തും. കര്‍മ മേഖലകളില്‍ ഉണർവ് ഉണ്ടാകും. വിരോധികളായിരുന്ന പലരും മിത്രങ്ങളായിത്തീരും.

തിരുവാതിര: ആത്മവിശ്വാസത്തോടുകൂടി പരീക്ഷയെഴുതും. സൗഹൃദസംഭാഷണത്തിനു സാഹചര്യമുണ്ടാകും. കുടുംബ സംരക്ഷണ ചുമതല ഏറ്റെടുക്കും.

പുണര്‍തം: കടം വീട്ടാനായി ഭൂമിവിൽക്കാന്‍ തയാറാകും. അസ്ഥാനത്തുള്ള വാക്കുകള്‍ അബദ്ധമായിത്തീരും. വാഹനാപകടത്തില്‍ നിന്നും രക്ഷപ്പെടും.

പൂയ്യം: വാഹനം മാറ്റിവാങ്ങാന്‍ തയാറാകും. ജലമേളയില്‍ പങ്കെടുക്കും. അഭിപ്രായ വ്യത്യാസം പരിഹരിക്കപ്പെടും. പ്രതികരണശേഷി വർധിക്കും.

ആയില്യം: വ്യവസ്ഥകള്‍ പാലിക്കാത്ത ജോലിക്കാരെ പിരിച്ചുവിടും. ഭക്ഷണസുഖക്കുറവിനാല്‍ നിദ്രാഭംഗം അനുഭവപ്പെടും. ശുഭകര്‍മ്മങ്ങള്‍ക്കുള്ള യാത്രമാറ്റിവെക്കും.

മകം: ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും. പരിശ്രമസാഫല്യമുണ്ടാകും. ദാമ്പത്യസൗഖ്യവും കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മുടങ്ങിക്കിടപ്പുള്ള കാര്യങ്ങള്‍ സാധിക്കും.

പൂരം: മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകും പ്രവര്‍ത്തനവൈകല്യം പരിഹരിക്കാന്‍ വിദഗ്ധോപദേശം തേടും. ആത്മവിശ്വാസം വർധിക്കും.

ഉത്രം: വിദേശത്ത് സ്ഥിരതാമസമാക്കുന്നതിനുള്ള അനുമതിക്ക് അപേക്ഷ നല്‍കും. ഊഹകച്ചവടത്തില്‍ വിജയിക്കും. വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കും.

അത്തം: സജീവസാന്നിധ്യത്തില്‍ സര്‍വകാര്യവിജയമുണ്ടാകും. ആഗ്രഹസാഫല്യമുണ്ടാകുമെങ്കിലും അഹംഭാവം ഉപേക്ഷിക്കണം. ദാമ്പത്യസൗഖ്യം ഉണ്ടാകും.

ചിത്തിര: പ്രത്യുപകാരം ചെയ്യാന്‍ സാധിക്കും. പിതൃസ്വത്ത് വിൽപ്പന ചെയ്യാന്‍ തീരുമാനിക്കും. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധനാകും.

ചോതി: കുടുംബത്തില്‍ ആഹ്ലാദ അന്തരീക്ഷം ഉണ്ടാകും. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങാനിടവരും. മാതൃപിതൃസംരക്ഷണം ആശ്വാസമുണ്ടാക്കും.

വിശാഖം: ശമ്പളവർധനവ് മുന്‍കാല പ്രാബല്യത്തോടുകൂടി ലഭിക്കും. ആത്മവിശ്വാസവും കാര്യനിര്‍വഹണശക്തിയും വർധിക്കും. നറുക്കെടുപ്പില്‍ വിജയിക്കും.

അനിഴം: സമ്മാനപദ്ധതികളില്‍ വിജയിക്കും. ആഗ്രഹസാഫല്യമുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കും. മനസന്തോഷമുണ്ടാകും. ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും.

തൃക്കേട്ട: ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങും. ഈശ്വര ആരാധനാകളാല്‍ മാനസിക സംഘര്‍ഷത്തിനു കുറവു തോന്നും. വ്യവസ്ഥകള്‍ പാലിക്കും.

മൂലം: ബന്ധുവിന്‍റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കും. സുകൃതകര്‍മ്മങ്ങള്‍ക്കും ധര്‍മ്മപ്രവൃത്തികള്‍ക്കും സർവാത്മനാ സഹകരിക്കും. ആഗ്രഹസാഫല്യമുണ്ടാകും.

പൂരാടം: അവ്യക്തമായ കാരണങ്ങള്‍ക്ക് അന്യരെ സംശയിക്കുന്നത് ഉപേക്ഷിക്കണം. വാതപ്രമേഹ രോഗങ്ങള്‍ വർധിക്കും. ആത്മധൈര്യം കുറയും.

ഉത്രാടം: ആഗ്രഹിച്ച പദവി ലഭിക്കും. ആത്മവിശ്വാസവും ഓര്‍മ്മശക്തിയും പ്രവര്‍ത്തനക്ഷമതയും നിഷ്കര്‍ഷയും വർധിക്കും. മത്സരങ്ങളില്‍ വിജയിക്കും.

തിരുവോണം: താരതമ്യേന കുറഞ്ഞവിലയ്ക്ക് ഭൂമിവാങ്ങാനിടവരും. സാങ്കേതികകാരണങ്ങളാല്‍ യാത്രമാറ്റിവെക്കും. മഹദ്‌വ്യക്തികളെ പരിചയപ്പെടാനവസരമുണ്ടാകും.

അവിട്ടം: മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. പ്രാധാന്യമുള്ളവരുടെ ആശയങ്ങള്‍ അനുസരിക്കും. വ്യവസ്ഥകള്‍ പരിഗണിക്കും. സാമ്പത്തികസ്ഥിതി വർധിക്കും.

ചതയം: പ്രവര്‍ത്തനരഹിതമായ സ്ഥാപനം വിൽപ്പനചെയ്യും. അവ്യക്തമായ പണമിടപാടുകളില്‍ നിന്നും പിന്മാറും. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം.

പൂരോരുട്ടാതി: വ്യവസ്ഥകള്‍ പാലിക്കാന്‍ കഠിനപ്രയത്നം വേണ്ടിവരും. അഹംഭാവം ഉപേക്ഷിക്കണം. മാര്‍ഗതടസങ്ങളാല്‍ മനോവിഷമമുണ്ടാകും.

ഉത്രട്ടാതി: ആഗ്രഹനിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ വളരെ സൂക്ഷിക്കണം. പ്രലോഭനങ്ങളില്‍ അകപ്പെടരുത്.

രേവതി: അനുകൂലമാകുമെന്നു പ്രതീക്ഷിച്ച കാര്യങ്ങള്‍ പ്രതികൂലമാകും. വാതനാഡീ രോഗങ്ങള്‍ക്ക് ആയുര്‍വ്വേദചികിത്സ തുടങ്ങും. ഓര്‍മ്മശക്തി കുറയും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top