ഡാളസ്: അമേരിക്കന്‍ മലയാളികളുടെ സംഘചേതനയായ ഫോമായുടെ അന്തര്‍ദേശീയ റോയല്‍ കണ്‍വന്‍ഷന്റെ സണ്‍ഷൈന്‍ റീജിയന്റെ കണ്‍വീനറായി ജിനോ വര്‍ഗീസിനെ തിരഞ്ഞെടുത്തു. സൗത്ത് ഫ്ലോറിഡയിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനായ ജിനോയുടെ പ്രവര്‍ത്തന പരിചയവും, പ്രാഗത്ഭ്യവും ഈ കണ്‍വെന്‍ഷനു മാറ്റുകൂട്ടുവാന്‍ പ്രചോദനമാകുമെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു. അടുത്ത വര്‍ഷം ജൂലൈ ആറാം തീയതി ടെക്സസിലെ ഗാല്‍വസ്റ്റന്‍ തുറമുഖത്ത് നിന്നും പുറപ്പടുന്ന ആഡംബര കപ്പലിലാണ് കണ്വന്ഷന് https://fomaa.lawsontravel.com/
പത്തനംതിട്ട സ്വദേശിയായ ജിനോ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം 2007 ല്‍ ആണ് അമേരിക്കയിലേക്ക് കുടിയേറിയത്. കേരളത്തിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ സഘടനാ പ്രവര്‍ത്തനത്തിന്റെ ഹരിശ്രീ കുറിച്ച ജിനോ ഒരു മികച്ച സംഘടകന്‍ എന്ന പ്രശംസ അന്നേ പിടിച്ചുപറ്റിയിരുന്നു. കേരളത്തിലെ പ്രവര്‍ത്തനത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളുമായി ആമേരിക്കായില്‍ എത്തിയ ജിനോ 2010 ല്‍ മലയാളി അസോസിയേഷന് ഓഫ് സെന്‍ട്രല്‍ ഫ്ലോറിഡയുടെ സജീവ പ്രവര്‍ത്തകനും പിന്നീട് ജോയിന്റ് സെക്രട്ടറി ആയും പ്രവര്‍ത്തിച്ചു. വളരെ ചുരുങ്ങിയ കാലം കൊണ്ട് റ്റാമ്പാ മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച മലയാളി അസോസിയേഷന് ഓഫ് റ്റാമ്പായുടെ രൂപീകരണത്തിലെ പ്രധാന ശില്പിയും പിന്നീട് 2016 ല്‍ ഈ സംഘടനയുടെ ട്രഷറാര്‍ ആയും പ്രവര്‍ത്തിച്ചു. ഒരു മികച്ച ബിസിനസുകാരന് കൂടിയായ ഇദ്ദേഹം ഭാര്യ ബിജിയോടും രണ്ടു കുട്ടികൊളോടുമൊപ്പം റ്റാമ്പായില്‍ താമസിക്കുന്നു.
ഫോമായുടെ ഈ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക്, ഒരിക്കലും മറക്കാനാവാത്ത മധുരിക്കുന്ന ഓര്‍മ്മകള്‍ സ്വന്തമാക്കുവാന്‍ സാധിക്കുമെന്ന് ഉറപ്പു നല്‍കുന്നതായി കണ്‍വീനര്‍ സ്ഥാനമേറ്റെടുത്തുകൊണ്ടുള്ള നന്ദി പ്രകാശനത്തില്‍ അദ്ദേഹം അറിയിച്ചു. ഫോമായുടെ വെബ്സൈറ്റില്‍ നിന്നും നേരിട്ട് ഓണ്‍ലൈന്‍ വഴി കണ്വന്ഷന് രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷനും, ഇത് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://fomaa.lawsontravel.com/
കമ്മറ്റിയ്ക്കുവേണ്ടി ജനറല്‍ സെക്രെട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന് കണ്ണച്ചാന്‍പറമ്പില്‍, റോയല്‍ കണ്വന്ഷന് ചെയര്മാന് ബിജു ലോസന്‍, കണ്വന്ഷന് വൈസ് ചെയര്മാന് ബേബി മണക്കുന്നേല്‍ ജനറല്‍ കണ്‍വീനര്‍ സുനില്‍ തലവടി എന്നിവര്‍ ജിനോയെ അഭിനന്ദനങ്ങള്‍ അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply