പെറോട്ട
• മൈദ – 500 ഗ്രാംസ്
• തൈര് – 3 ടീസ്പൂണ്‍
• ബേക്കിംഗ് പൊടി – അര ടീസ്പൂണ്‍
• ബട്ടര്‍ – 2 ടീസ്പൂണ്‍
• മുട്ട – 2
• ഉപ്പ് – ആവശ്യത്തിന്
• മട്ടന്‍ കഷ്ണം – 500ഗ്രാംസ്
• വലിയ ഉള്ളി – 2
• വെളുത്തുള്ളി – 4 അല്ലി
• മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍
• പച്ചമുളക് – 2
• മുളക് പൊടി – 1 ടീസ്പൂണ്‍
• ജീരകപ്പൊടി – 1 ടീസ്പൂണ്‍
• ഉപ്പ് – ആവശ്യത്തിന്
• എണ്ണ – 4 ടേബിള്‍ സ്പൂണ്‍
മട്ടന്‍ മസാല ചേര്‍ത്തത്
മട്ടന്‍ മസാല തയ്യാറാകുന്ന വിധം.
– മട്ടന്‍ ചെറുകഷണമാക്കി ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് കുക്കറില്‍ വേവിക്കുക.
– ഉള്ളി, വെളുത്തുള്ളി,പച്ചമുളക് എന്നിവ അരിഞ്ഞു മാറ്റി വയ്ക്കുക.
– ഒരു പാനില്‍ എണ്ണ ചൂടാക്കുക.
– ഉള്ളി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വറുക്കുക.
– ഇതിലേക്ക് വേവിച്ചു വച്ച മട്ടന്‍, മുളക് പൊടി, ജീരകപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വറുക്കുക.
– ഇത് കുറുകി വരുമ്പോള്‍ തീ അണച്ച് മാറ്റി വയ്ക്കുക.
പെറോട്ട
– മൈദ, ഉപ്പ്, ബേക്കിംഗ് പൊടി, ബട്ടര്‍, തൈര് ഇതിലേക്ക് കുറേശ്ശേ വെള്ളം ചേര്‍ത്ത് മൃദുവായി കുഴച്ചു എടുക്കുക.
– റൂമില്‍ ഊഷ്മാവ് കിട്ടുന്നതിനായി 20 മിനിറ്റു വയ്ക്കുക.
– മുട്ടയും ഉപ്പും ചേര്‍ത്ത് അടിച്ചു എടുക്കുക.
– മാവ് ചെറിയ ഉരുളകള്‍ ആക്കി മാറ്റുക.
– ചപ്പാത്തി പലകയില്‍ ഒരു കട്ടികുറഞ്ഞ ഷീറ്റ് വച്ച് മാവ് പരത്തി എടുക്കുക.
– മുട്ട അടിച്ചത് പരത്തിയ മാവിന്റെ പുറത്തു പുരട്ടുക.
– ഇതിലേക്ക് മട്ടന്‍ ചെറുകഷ്ണമാക്കിയത് ചേര്‍ക്കുക,
– ശേഷം സമചതുരത്തില്‍ ആക്കി മാറ്റുക.
– ദോശ പാന്‍ ചൂടാക്കി തയ്യാറാക്കിയ പെറോട്ട ഇടുക.
– എണ്ണ ഇതിലേക്ക് വിതറി കൊടുക്കുക.
– തിരിച്ചു ഇട്ടു ഗോള്‍ഡന്‍ ബ്രൗണ്‍ നിറം ആകുന്നവരെ വേവിക്കുക.
– ചൂടോടെ വിളമ്പുക.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply