അശ്വതി: സൗഖ്യവും സമാധാനവും ദേഹസുഖവും ദാമ്പത്യസൗഖ്യവും ഐശ്വര്യവും പ്രവര്‍ത്തനവിജയവും മത്സരരംഗങ്ങളില്‍ അനുകൂലസാഹചര്യങ്ങളും, അഭിപ്രായ സമന്വയവും ഉണ്ടാകും.
ഭരണി: വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയില്ല. കര്‍ക്കശ ബുദ്ധി ഒഴിവാക്കണം. വിട്ടുവീഴ്ചയ്ക്കു തയാറാകും. വിതരണരംഗങ്ങളില്‍ മാന്ദ്യം അനുഭവപ്പെടും.
കാര്‍ത്തിക: ആഗ്രഹസാഫല്യമുണ്ടാകും. വിജ്ഞാനപ്രദമായ ചര്‍ച്ചകള്‍ ചെയ്യും. ഓര്‍മ്മ ശക്തി വർദിക്കും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അവധിയെടുക്കും.
രോഹിണി: ബന്ധുക്കള്‍ വിരുന്നുവരും. പ്രതിരോധിശക്തി വർധിക്കും. സ്വയംഭരണാവകാശം ലഭിക്കും. സമ്പത്ത് ഉണ്ടാകും. സജ്ജനസംസര്‍ഗ്ഗത്താല്‍ സദ്ചിന്തകള്‍ വർധിക്കും.
മകയിരം: കീഴ്ജീവനക്കാരുടെ സഹകരണമുണ്ടാകും. ഉത്സാഹവും ഉന്മേഷവും വർദിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
തിരുവാതിര: പുണ്യകര്‍മ്മങ്ങളില്‍ പങ്കെടുക്കും. പുതിയ ഉദ്യോഗം ലഭിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കും.
പുണര്‍തം: സുഹൃത്സഹായഗുണമുണ്ടാകും. പരിഹാസത്തിനു പാത്രമാകും. ദുസാമര്ത്ഥ്യം അബദ്ധമാകും. ആശയവിനിമയങ്ങളില്‍ സൂക്ഷിക്കണം.
പൂയ്യം: മുടങ്ങിക്കിടപ്പുള്ള പദ്ധതികള്‍ വിജയിക്കും. ചികിത്സ ഫലിക്കും. ചെയ്യുന്ന പ്രവര്‍ത്തനങ്ങളും പറയുന്ന വാക്കുകളും അനുകൂലമായിത്തീരും.
ആയില്യം: പണം കടം കൊടുക്കരുത്, ജാമ്യം നില്‍ക്കരുത്. ദൂരയാത്രകളും ചര്‍ച്ചകളും പ്രതീക്ഷിച്ച അനുഭവമുണ്ടാവുകയില്ല. അഹോരാത്രം പ്രവര്‍ത്തിച്ചാല്‍ ഉപജീവനമുണ്ടാകും.
മകം: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. നിബന്ധകള്‍ പാലിക്കാന്‍ സാധിക്കും. പ്രവര്‍ത്തനക്ഷമത വർധിക്കും.
പൂരം: ദമ്പതികള്‍ക്ക് ഒരുമിച്ചു താമസിക്കാന്‍ തക്കവണ്ണം ഉദ്യോഗമാറ്റവും സര്‍വകാര്യവിജയവും സംഘനേതൃത്വസ്ഥാനവും സാമ്പത്തികനേട്ടവും പ്രവര്‍ത്തനക്ഷമതയും ശുഭാപ്തിവിശ്വാസവും ഉണ്ടാകും.
ഉത്രം: ചുമതലാബോധമുള്ള പുത്രന്റെ സമീപനത്തില്‍ ആശ്വാസവും ആത്മാഭിമാനവും തോന്നും. സ്വന്തം ആശയവും അന്യരുടെ പണവും സമന്വയിപ്പിച്ചുകൊണ്ടുള്ള പദ്ധതികള്‍ക്ക് രൂപകൽപ്പന ചെയ്യും.
അത്തം: കുടുംബത്തില്‍ സമാധാനന്തരീക്ഷം ഉണ്ടാകും. പ്രത്യുപകാരം ചെയ്യാനിടവരും. ബന്ധുക്കള്‍ വിരുന്നുവരും.
ചിത്തിര: ആധ്യാത്മിക ആത്മീയചിന്തകള്‍ വർധിക്കും. ഭാവനകള്‍ യാഥാര്‍ത്ഥ്യമാകും. പിതാവിന്റെ ആവശ്യങ്ങള്‍ സാധിപ്പിക്കും.
ചോതി: നിസാരകാര്യങ്ങള്‍ക്ക് തടസം അനുഭവപ്പെടും. അമിതമായ അന്ധവിശ്വാസം ഉപേക്ഷിക്കണം. ശത്രുക്കളുടെ ഉപദ്രവത്താല്‍ കരാറു ജോലി നഷ്ടപ്പെടും.
വിശാഖം: ഏറ്റെടുത്ത ചുമതലകള്‍ മനസംതൃപ്തിയോടുകൂടി പൂര്ത്തൂകരിക്കും. കക്ഷിരാഷട്രീയപ്രവര്ത്തനങ്ങളില് വിജയം കാണുന്നു. സമാനസംസ്കാരമുള്ളവരുമായി ദീര്‍ഘനേരം ചര്‍ച്ച ചെയ്യാനവസരമുണ്ടാകും.
അനിഴം: സമ്പത്തും, സമാധാനവും, സംരക്ഷണവും, സൗഖ്യവും ഉണ്ടാകും. ഉപരിപഠനത്തിനു ചേരും. ആത്മവിശ്വാസത്തോടുകൂടി പരീക്ഷ എഴുതും. പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവൃത്തികളും ഫലപ്രദമായിത്തീരും.
തൃക്കേട്ട: ദുസൂചനകള്‍ ലഭിച്ചതിനാല്‍ കരാറുജോലിയില്‍ നിന്നും പിന്മാറും, വ്യവസ്ഥകള്‍ പാലിക്കാന്‍ അശ്രാന്തപരിശ്രമം വേണ്ടിവരും. മനസമാധാനം കുറയും.
മൂലം: ദുസംശയങ്ങള് ആധിക്ക് വഴിയൊരുക്കും. മുന്‍കോപം നിയന്ത്രിക്കണം. വ്യാപാര ആവശ്യങ്ങള്‍ക്കുള്ള യാത്ര വിഫലമാകും.
പൂരാടം: അധികാരപരിധി വർധിക്കും. വിദേശ യാത്രയ്ക്ക് അനുമതി ലഭിക്കും. സന്താനസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും.
ഉത്രാടം: ആരോഗ്യം തൃപ്തികരമായിരിക്കും. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. ലാഭം കുറയുന്നതിനാല്‍ കരാറുജോലികള്‍ ഉപേക്ഷിക്കും. വരവും ചെലവും തുല്യമായിരിക്കും.
തിരുവോണം: പലപ്രകാരത്തിലും അസുഖങ്ങള്‍ വർധിക്കും. ആത്മവിശ്വാസം കുറയും. സാമ്പത്തികബുദ്ധിമുട്ടുകള്‍ ഉണ്ടാകും.
അവിട്ടം: പഠിച്ച സ്ഥാപനത്തില്‍ ഉദ്യോഗം ലഭിക്കും. ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാകും. കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കും. ചര്‍ച്ചകള്‍ വിജയിക്കും.
ചതയം: ഭൂമി വാങ്ങാന്‍ അന്വേഷണമാരംഭിക്കും. പൂര്വ്വികഗൃഹത്തിലേക്ക് യാത്ര പുറപ്പെടും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ പരിഹരിക്കും.
പൂരോരുട്ടാതി: കരാറുജോലിയില്‍ ഒപ്പുവെയ്ക്കും. പ്രവര്‍ത്തനരംഗം മെച്ചപ്പെടും. പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തി നേടും.
ഉത്രട്ടാതി: അനുകൂലസ്ഥലത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഭാര്യാ-ഭര്‍ത്തൃ ഐക്യത ഉണ്ടാകും. വിരോധികള്‍ വർധിക്കും. വരവും ചെലവും തുല്യമായിരിക്കും.
രേവതി: സ്വയംഭരണാധികാരം ലഭിക്കും. വിദ്യാർഥികള്‍ക്ക് അനുകൂലസാഹചര്യം വന്നുചേരും. പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കും.
Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.