ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍: സുപ്രീം കോടതിയുടെ സുപ്രധാന വിധി

supreme-court-2ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി വിധി. ഡല്‍ഹി ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതി ചരിത്രവിധി പുറപ്പെടുവിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.

പൊതുതാല്‍പ്പര്യം സംരക്ഷിക്കാന്‍ സുതാര്യത അനിവാര്യമാണെന്ന് വിധി പുറപ്പെടുവിച്ചുകൊണ്ട് സുപ്രീംകോടതി പറഞ്ഞു. സുതാര്യതയുടെ പേരില്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഹനിക്കരുത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ഒരുമിച്ചുപോകണമെന്നും വിധിയില്‍ പറയുന്നു. തീരുമാനത്തോട് ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ യോജിക്കുകയും രണ്ട് ജഡ്ജിമാര്‍ വിയോജിക്കുകയും ചെയ്തു. ജഡ്ജി നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഈ വിധി നിര്‍ണായകമാകും.

2009 നവംബര്‍ 24-നാണ് സുപ്രീംകോടതിയ്ക്കും ചീഫ് ജസ്റ്റിസിനും വിവരാവകാശ നിയമം ബാധകമാക്കിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതിയുടെ ഫുള്‍ബെഞ്ച് വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതിയും ചീഫ് ജസ്റ്റിസിന്റെ ഓഫീസും പൊതുസ്ഥാപനങ്ങളാണ്. അതിനാല്‍ ഭരണപരമായ കാര്യങ്ങളെക്കുറിച്ച് പൗരന്‍മാര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കേണ്ടത് അവരുടെ നിയമപരമായ ഉത്തരവാദിത്തമാണെന്നുമായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ തീര്‍പ്പ്.

Print Friendly, PDF & Email

Related News

Leave a Comment