Flash News

ആളിക്കത്തുന്ന തീയ്യില്‍ നിന്നും രണ്ട് സഹപ്രവര്‍ത്തകരെ രക്ഷിച്ച് ലഫ്റ്റനന്റ് മരണത്തിന് കീഴടങ്ങി

November 14, 2019 , പി.പി. ചെറിയാന്‍

gallery_xlargeമാസ്സച്യുസെറ്റ്‌സ്: ആളിക്കത്തുന്ന തീ അണക്കുന്നതിനിടയില്‍ വീടിന്റെ മൂന്നാം നിലയില്‍ കുടുങ്ങിയ രണ്ട് അഗ്നിശമന സേനാംഗങ്ങളെ രക്ഷിക്കുന്നതിനിടയില്‍ ലഫ്റ്റ്‌നന്റ് ജേസന്‍ മെനാര്‍ഡ് (39) കത്തിയമര്‍ന്ന തീയില്‍ സ്വയം മരണത്തിന് കീഴടങ്ങി.

നവംബര്‍ 13 ബുധനാഴ്ച രാവിലെ ബോസ്റ്റണില്‍ നിന്നും 45 മൈല്‍ അകലെയുള്ള വോര്‍സെസ്റ്റിലെ മൂന്ന് നിലകളുള്ള വീടിനാണ് തീ പിടിച്ചത്. അടിയന്തിര സന്ദേശം കിട്ടിയതിനെത്തുടര്‍ന്നാണ് ലഫ്റ്റ്‌നന്റിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം എല്ലാ സജ്ജീകരണങ്ങളോടെ സ്ഥലത്തെത്തിയത്. വീടിനകത്ത് അഗ്നിയില്‍ അകപ്പെട്ട ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേരെ രക്ഷിക്കാനാണ് ലഫ്റ്റ്‌നന്റ് സ്വന്തം ജീവന്‍ പോലും തൃണവല്‍ക്കരിച്ച് മുകളിലേക്ക് ഓടിക്കയറിയത്.

ഗോവണി വഴി ഒരാളെ താഴേക്ക് ഇറക്കിവിടുന്നതിനും, മറ്റൊരാളെ ജനല്‍ വഴി രക്ഷപ്പെടുത്തുന്നതിനും മനാര്‍ഡിന് കഴിഞ്ഞു. ഇതിനകം മൂന്നാം നില മുഴുവനായും അഗ്നിനാളങ്ങള്‍ വിഴുങ്ങി കഴിഞ്ഞിരുന്നു. മനാഡ് അവിടെ കത്തിയമരുകയായിരുന്നു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ മനാഡിന്റെ മരണം സഹപ്രവര്‍ത്തകരേയും പ്രത്യേകിച്ച് കുടുംബാംഗങ്ങളേയും ദുഃഖത്തിലാഴ്ത്തി.

aaaaaa gallery_xlarge (1) gallery_xlarge (2)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top